Home> Movies
Advertisement

RRR Movie Collections : ആദ്യ ദിനം തന്നെ റിക്കോർഡ് കളക്ഷനിട്ട് രാജമൗലിയുടെ ആർആർആർ

RRR Movie First Day Collections ഫാൻസ് ഷോകളും ചുട്ട അപ്പം പോലെ വിറ്റ് പോകുന്ന കൗണ്ടർ ടിക്കറ്റുകളുടെ എണ്ണം കണക്കാക്കി വരുമ്പോൾ ചിത്രം റിക്കോർഡ് കളക്ഷൻ ആദ്യ ദിനം തന്നെ നേടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

RRR Movie Collections : ആദ്യ ദിനം തന്നെ റിക്കോർഡ് കളക്ഷനിട്ട് രാജമൗലിയുടെ ആർആർആർ

RRR Movie First Day Collections : ഇന്ത്യ ഒട്ടാകെയാണ് ആറാടുകയാണ് ആർആർആർ. ബാഹുബലി എന്ന സിനിമകളിലൂടെ ഒരു ബ്രാൻഡായി മാറിയ എസ് എസ് രാജമൗലിക്കൊപ്പം തെലുഗു യുവ സൂപ്പർ താരങ്ങളായ റാം ചരണും ജുനിയർ എൻടിആറും ബോളിവുഡ് താരം അലിയ ഭട്ടും ചേർന്നപ്പോൾ ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റാണ് ഉണ്ടായിരിക്കുന്നതെന്നാണ് ആദ്യ ദിനത്തെ റിപ്പോർട്ടുകളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. 

ആദ്യ ഷോകൾക്ക് പുറമെ ഇരുതാരങ്ങളുടെ ആരാധകരുടെ നിരവധി സ്പെഷ്യൽ ഷോകളാണ് ഫസ്റ്റ് ഡെ തന്നെ സംഘടിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ തെലുഗു സിനിമ മേഖലയിലെ ട്രാക്കർമാർക്കിടയിൽ ആർആർആറിന്റെ ആദ്യ ദിന കളക്ഷൻ എത്രയാകുമെന്ന് ചാർച്ചയായിരിക്കുകയാണ്.

ALSO READ : RRR Movie review: ആർആർആർ ആറാടുകയാണ്; ബാഹുബലിക്ക് ഒപ്പത്തിനൊപ്പം, രാജമൗലി തെലുഗിന്റെയല്ല ഇന്ത്യൻ സിനിമയുടെ കപ്പിത്താൻ

സിനിമ റിലീസ് ആകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ചിത്രത്തിന്റെ ഓൺലൈൻ ടിക്കറ്റുകൾ മുഴുവൻ വിറ്റ് പോയിരുന്നു. കൂടാതെ ഫാൻസ് ഷോകളും ചുട്ട അപ്പം പോലെ വിറ്റ് പോകുന്ന കൗണ്ടർ ടിക്കറ്റുകളുടെ എണ്ണം കണക്കാക്കി വരുമ്പോൾ ചിത്രം റിക്കോർഡ് കളക്ഷൻ ആദ്യ ദിനം തന്നെ നേടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

തെലുഗു തമിഴ് സിനിമ ഇൻഡസ്ട്രി ട്രാക്കറായ രമേഷ് ബാല തന്റെ കണക്ക് കൂട്ടലുകളിൽ സ്ഥിരീകരിക്കുന്നത്, ആർആർആർ ആദ്യ ദിനം സ്വന്തമാക്കാൻ പോകുന്നത് 200 മുതൽ 250 കോടി രൂപയാണ്. തെലുഗു സംസ്ഥാനങ്ങളിൽ നിന്ന് 100-110 കോടിയും ബാക്കി ഇന്ത്യക്ക് അകത്തും പുറത്തുമായിട്ട് 150 കോടിയോളം രൂപയാണ് ആദ്യ ദിനം ആർആർആർ സ്വന്തമാക്കാൻ പോകുന്നതെന്നാണ് രമേഷ് ബാല തന്റെ കണക്ക് കൂട്ടലുകളിലൂടെ ആറിയിക്കുന്നത്. 

ALSO READ : 'ആർ.ആർ.ആർ' വൃത്തികെട്ട സിനിമയെന്ന് വിനായകൻ; നിലത്ത് നിർത്താതെ വിനായകനെ ട്രോളി സോഷ്യൽ മീഡിയ

കേരളത്തിൽ നാല് കോടിയും തമിഴ്നാട്ടിൽ നിന്ന് പത്തും കർണാകത്തിൽ 15 കോടിയുമാണ് പ്രതീക്ഷിക്കുന്നത്. ബാഹുബലി 2 ഈ മൂന്ന് സംസ്ഥാനങ്ങളിൽ നിന്ന് ആദ്യ ദിനം നേടിയത് 40 കോടി രൂപയായിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More