Home> Movies
Advertisement

Night Drive Trailer | എല്ലാ യാത്രയ്ക്കും ഒരു ലക്ഷ്യമുണ്ട്, പക്ഷേ ഇത് അല്പം വ്യത്യസ്തമാണ്, ത്രില്ലടിപ്പിച്ച് നൈറ്റ് ഡ്രൈവ് ട്രെയിലർ

കപ്പേളക്ക് ശേഷം അന്നാ ബെന്നും റോഷന്‍ മാത്യവും വീണ്ടും ജോഡികളാകുന്ന സിനിമ കൂടിയാണ് നൈറ്റ് ഡ്രൈവ്. മമ്മൂട്ടിയുടെ മധുരരാജക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

Night Drive Trailer | എല്ലാ യാത്രയ്ക്കും ഒരു ലക്ഷ്യമുണ്ട്, പക്ഷേ ഇത് അല്പം വ്യത്യസ്തമാണ്, ത്രില്ലടിപ്പിച്ച് നൈറ്റ് ഡ്രൈവ് ട്രെയിലർ

റോഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വൈശാഖ് (Vysakh) സംവിധാനം ചെയ്യുന്ന'നൈറ്റ് ഡ്രൈവിന്റെ (Night Drive) ട്രെയിലർ പുറത്തിറങ്ങി. അന്ന ബെന്നും റോഷൻ മാത്യും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ രാത്രിയിലെ യാത്രക്കിടയില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. മികച്ച പ്രതികരണമാണ് ഇതിനോടകം ട്രെയിലറിന് (Trailer) ലഭിക്കുന്നത്. 

 

ഒരു ജേർണലിസ്റ്റിന്റെ വേഷമാണ് അന്ന ബെൻ ചെയ്യുന്നതെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. സാറാസിന് ശേഷമുള്ള അന്നാ ബെന്നിന്റെ ശക്തമായ ഒരു കഥാപാത്രമായിരിക്കും നൈറ്റ് ഡ്രൈവിലേത്. പോലീസ് ഉദ്യോ​ഗസ്ഥന്റെ വേഷത്തിലാണ് ചിത്രത്തിൽ ഇന്ദ്രജിത്ത് എത്തുന്നത്. 

Also Read: Avatar 2 | അവതാർ 2നായി കടലിനടിയിൽ വിസ്മയ ലോകം തീർത്ത് ജെയിംസ് കാമറൂൺ, റിലീസ് 2022ൽ

കപ്പേളക്ക് ശേഷം അന്നാ ബെന്നും റോഷന്‍ മാത്യവും വീണ്ടും ജോഡികളാകുന്ന സിനിമ കൂടിയാണ് നൈറ്റ് ഡ്രൈവ്. മമ്മൂട്ടിയുടെ മധുരരാജക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കൊച്ചിയാണ് പ്രധാന ലൊക്കേഷന്‍. സിദ്ദിഖ്, രഞ്ജി പണിക്കര്‍, സന്തോഷ് കീഴാറ്റൂര്‍, കലാഭവന്‍ ഷാജോണ്‍, മുത്തുമണി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Also Read: Rahman about Mohanlal | 'വല്യേട്ടനായി ലാലേട്ടൻ'; മോഹൻലാലിനെ കുറിച്ച് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി റഹ്മാൻ

ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 'നൈറ്റ് ഡ്രൈവെ'ന്ന ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത് സുനില്‍ എസ് പിള്ളയാണ്. രഞ്ജിന്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ആന്‍ മെഗാ മീഡിയയുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More