Home> Movies
Advertisement

Romancham Ott Update: ഉടനെത്തും 'രോമാഞ്ചം' ഒടിടിയിൽ; എപ്പോൾ, എവിടെ കാണാം?

പ്രേക്ഷകർ കാത്തിരുന്ന ഒടിടി റിലീസ് എത്തുന്നു. ഡിസ്നി ഹോട്ട്സ്റ്റാറിൽ ഇന്ന് അർധരാത്രി (ഏപ്രിൽ 7) മുതൽ രോമാഞ്ചം സ്ട്രീമിങ്ങ് ആരംഭിക്കും.

Romancham Ott Update: ഉടനെത്തും 'രോമാഞ്ചം' ഒടിടിയിൽ; എപ്പോൾ, എവിടെ കാണാം?

സൗബിൻ സാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം രോമാഞ്ചം ഉടൻ ഒടിടിയിലെത്തും. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഇന്ന് അർധരാത്രി മുതൽ സ്ട്രീമിങ് തുടങ്ങും. ഏറ്റവുമധികം പ്രേക്ഷകർ കാത്തിരിക്കുന്ന ഒടിടി റിലീസ് ആണ് രോമാഞ്ചം. ഫെബ്രുവരി 3ന് തിയേറ്ററുകളിൽ എത്തിയ രോമാഞ്ചം വമ്പൻ ഹിറ്റ് ആയിരുന്നു. മികച്ച പ്രതികരണം ലഭിച്ച ചിത്രം ഈ വർഷത്തെ ആദ്യ ബ്ലോക്ക് ബസ്റ്ററും കൂടിയായി മാറി. ഹൊറർ കോമഡി വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

ജിത്തു മാധവനാണ് ചിത്രത്തിന്റെ സംവിധായകൻ. ജോൺപോൾ ജോർജ് പ്രൊഡക്ഷൻസിന്റെയും ​ഗപ്പി സിനിമാസിന്റെയും ബാനറുകളിൽ ജോൺപോൾ ജോർജ്, സൗബിൻ ഷാഹിർ, ​ഗിരീഷ് ​ഗം​ഗാധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അന്നം ജോൺപോൾ, സുഷിൻ ശ്യാം എന്നിവരാണ് സഹനിർമ്മാതാക്കൾ. 

Also Read: Laika Movie: ചിത്രം കണ്ട് തന്‍റെ അമ്മയുടെ കണ്ണ് നിറഞ്ഞു, ബിജു സോപാനം

ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്. ഓജോ ബോര്‍ഡും ആത്മാവിനെ വിളിച്ചു വരുത്തലുമൊക്കെ ചേര്‍ത്ത് ഭയവും അതിലേറെ ചിരിയും നിറയ്ക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. 

ചെമ്പൻ വിനോദ് ചിത്രത്തിൽ കാമിയോ വേഷത്തിലും എത്തുന്നുണ്ട്. കേരളത്തിനൊപ്പം റിലീസ് ചെയ്യപ്പെട്ട മറ്റ് മാര്‍ക്കറ്റുകളിലും ചിത്രം വിജയമായിരുന്നു. ബോക്സ് ഓഫീസ് തകർത്തു വാരിയിരിക്കുകയാണ് രോമാഞ്ചം. പേര് പോലെ തന്നെ പ്രേക്ഷകനെ രോമാ‍ഞ്ചം കൊള്ളിക്കാൻ ചിത്രത്തിന് സാധിച്ചുവെന്നതിന്റെ തെളിവാണ് ഈ വമ്പൻ ബോക്സ് ഓഫീസ് കളക്ഷൻ. വളരെ വേ​ഗം തന്നെ 50 കോടി ക്ലബിൽ കയറിയ ചിത്രമാണിത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More