Home> Movies
Advertisement

Romancham OTT Release Update: രോമാഞ്ചം ഏപ്രിൽ ആദ്യ വാരം ഒടിടിയിലെത്തും? എവിടെ കാണാം?

Romancham Movie OTT Release Date : ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ്.

Romancham OTT Release Update: രോമാഞ്ചം ഏപ്രിൽ ആദ്യ വാരം ഒടിടിയിലെത്തും? എവിടെ കാണാം?

സൗബിൻ സാഹിർ കേന്ദ്ര കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം രോമാഞ്ചത്തിന്റെ റിലീസിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികൾ.  ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രം ഏപ്രിൽ മാസം ആദ്യ വാരം മുതൽ ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിക്കും. ഫെബ്രുവരി 3ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് രോമാഞ്ചം. മികച്ച പ്രതികരണം ലഭിച്ച ചിത്രം ഈ വർഷത്തെ ആദ്യ ബ്ലോക്ക് ബസ്റ്ററും കൂടിയാണ്. ഹൊറർ കോമഡി വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

സൗബിനെ കൂടാതെ അർജുൻ അശോകനും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജിത്തു മാധവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജോൺപോൾ ജോർജ് പ്രൊഡക്ഷൻസിന്റെയും ​ഗപ്പി സിനിമാസിന്റെയും ബാനറുകളിൽ ജോൺപോൾ ജോർജ്, സൗബിൻ ഷാഹിർ, ​ഗിരീഷ് ​ഗം​ഗാധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അന്നം ജോൺപോൾ, സുഷിൻ ശ്യാം എന്നിവരാണ് സഹനിർമ്മാതാക്കൾ. 

ALSO READ: Romancham Box Office: ഈ മോഹൻലാൽ ചിത്രത്തെയും മറികടന്നോ രോമാഞ്ചം? വമ്പൻ ഹിറ്റ് നേടി രോമാ‍ഞ്ചം

ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.  ചെമ്പൻ വിനോദ് ചിത്രത്തിൽ കമിയോ വേഷത്തിലും എത്തുന്നുണ്ട്. കേരളത്തിനൊപ്പം റിലീസ് ചെയ്യപ്പെട്ട മറ്റ് മാര്‍ക്കറ്റുകളിലും ചിത്രം വിജയമായിരുന്നു. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും ബോക്സ് ഓഫീസ് തകർത്തു വാരുകയാണ് രോമാഞ്ചം. പേര് പോലെ തന്നെ പ്രേക്ഷകനെ രോമാ‍ഞ്ചം കൊള്ളിക്കാൻ ചിത്രത്തിന് സാധിച്ചുവെന്നതിന്റെ തെളിവാണ് ഈ വമ്പൻ ബോക്സ് ഓഫീസ് കളക്ഷൻ. വളരെ വേ​ഗം തന്നെ 50 കോടി ക്ലബിൽ കയറിയ ചിത്രം ഇപ്പോഴും പ്രദർശനം തുടരുന്നു. മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളുടെ കൂട്ടത്തില്‍ രോമാഞ്ചവും ഇടംപിടിച്ചതായാണ് പുതിയ വാർത്ത. 

മോഹൻലാൽ ചിത്രം ദൃശ്യത്തെ മറികടന്ന് മലയാളം ഹിറ്റുകളില്‍ രോമാഞ്ചം ഏഴാം സ്ഥാനത്ത് എത്തിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ബോക്സ് ഓഫീസ് ട്രാക്കര്‍മാരാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ആഗോള തലത്തിൽ 65 കോടിയിലധികം ചിത്രം നേടിയെന്നാണ് റിപ്പോർട്ട്. കേരളത്തില്‍ നിന്ന് 40 കോടിയോളം രൂപയും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 3.80 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 22 കോടിയുമാണ് ചിത്രം നേടിയെന്നാണ് വിവരം. എന്നാൽ ചിത്രത്തിന്റെ കളക്ഷൻ ദൃശ്യത്തെ മരികടന്നിട്ടില്ലെന്നാണ് ചിലർ പറയുന്നത്. ദൃശ്യം മാത്രമല്ല, ഒപ്പം എന്ന സിനിമയുടെ കളക്ഷനേയും കടന്നിട്ടില്ലെന്നും പറയുന്നു. 

2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്. ഓജോ ബോര്‍ഡും ആത്മാവിനെ വിളിച്ചു വരുത്തലുമൊക്കെ ചേര്‍ത്ത് ഭയവും അതിലേറെ ചിരിയും നിറയ്ക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More