Home> Movies
Advertisement

Romancham Director: 'രോമാഞ്ച'ത്തിന് ശേഷം പുതിയ ചിത്രവുമായി ജിത്തു; നായകൻ ഫഹദ്?

ചിത്രീകരണം മാര്‍ച്ച് ആദ്യ വാരം ബെംഗളൂരുവില്‍ നടക്കുമെന്നും ഓണം റിലീസ് ആയി ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നുമെന്നുമാണ് പുതിയ റിപ്പോർട്ട്.

Romancham Director: 'രോമാഞ്ച'ത്തിന് ശേഷം പുതിയ ചിത്രവുമായി ജിത്തു; നായകൻ ഫഹദ്?

രോമാഞ്ചം സിനിമയുടെ സംവിധായകൻ ജിത്തു മാധവനും ഫഹദ് ഫാസിലും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. ജിത്തുവിന്‍റെ അടുത്ത ചിത്രത്തില്‍ ഫഹദ്  ആണ് നായകനെന്നും അൻവർ റഷീദ് ആണ് ചിത്രം നിർമ്മിക്കുന്നതെന്നുമാണ് റിപ്പോർട്ട്. ചിത്രം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ക്യാമ്പസ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങന്നതെന്നാണ് വിവരം. സിനിമയുടെ ചിത്രീകരണം മാര്‍ച്ച് ആദ്യ വാരം ബെംഗളൂരുവില്‍ നടക്കുമെന്നും ഓണം റിലീസ് ആയി ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നുമെന്നുമാണ് പുതിയ റിപ്പോർട്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. 

അതേസമയം തിയേറ്ററുകളിൽ വമ്പൻ വിജയം നേടി മുന്നേറുകയാണ് രോമാഞ്ചം. മലയാള സിനിമയില്‍ ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് എന്ന് തന്നെ ഈ ചിത്രത്തെ പറയാം. വലിയ ഇടവേളയ്ക്കു ശേഷമാണ് മലയാളത്തില്‍ നിന്ന് ഒരു ഹൊറര്‍ കോമഡി ചിത്രമെത്തുന്നത്. ജിത്തു മാധവന്റെ ആദ്യ ചിത്രമാണിത്. സൗബിൻ സാഹിർ, അർജുൻ അശോകൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.  2023 ഫെബ്രുവരി 3 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് രോമാഞ്ചം. 

Also Read: Romancham OTT Update : രോമാഞ്ചം ഉടൻ ഒടിടിയിലേക്ക് എത്തുന്നു? എവിടെ കാണാം?

 

ശനി, ഞായര്‍ ദിവസങ്ങളിലെ കളക്ഷന്‍ മാത്രം നാലര കോടിക്ക് മുകളില്‍ വരുമെന്നാണ് വിവിധ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്. കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയിരിക്കുന്ന ഗ്രോസ് കളക്ഷന്‍ 14.5 കോടി മുതല്‍ 20 കോടി വരെയാണെന്നാണ് റിപ്പോർട്ട്. 146 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനം തുടങ്ങിയത്. ഇപ്പോൾ കൂടുതൽ തിയേറ്ററുകളിൽ പ്രദർശനം നടത്തുകയാണ്. വിദേശ മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണമാണ് രോമഞ്ചത്തിന്. 

ജോൺപോൾ ജോർജ് പ്രൊഡക്ഷൻസ്, ​ഗപ്പി സിനിമാസ് എന്നീ ബാനറുകളിൽ ജോൺപോൾ ജോർജ്, സൗബിൻ ഷാഹിർ, ​ഗിരീഷ് ​ഗം​ഗാധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അന്നം ജോൺപോൾ, സുഷിൻ ശ്യാം എന്നിവരാണ് സഹനിർമ്മാതാക്കൾ. ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. സിജു സണ്ണി, സജിന്‍ ഗോപു തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചെമ്പൻ വിനോദും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് . സുശിൻ ശ്യാം ആണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. സാനു താഹിർ ഛായാ​ഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More