Home> Movies
Advertisement

ഞാൻ 11 സൗത്ത് ഇന്ത്യൻ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്നറിഞ്ഞ് റിഷി കപൂർ ഞെട്ടി: തപ്സി പന്നു

' ഞാൻ ആദ്യമായി ബോളീവുഡിൽ എത്തിയപ്പോൾ പലരും പറഞ്ഞതാണ് നിങ്ങൾ സൗത്തിൽ നിന്ന് വന്നതാണെന്ന് പുറത്ത് പറയരുത് എന്ന്. എന്തെന്നാൽ ആളുകൾ നിങ്ങളെ ഒരു സൗത്ത് ഇന്ത്യൻ നടി ആയി കണ്ട് വില കുറച്ച് കാണും എന്നാണ് അതിന് അവർ നൽകിയ വിശദീകരണം.

ഞാൻ 11 സൗത്ത് ഇന്ത്യൻ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്നറിഞ്ഞ് റിഷി കപൂർ ഞെട്ടി: തപ്സി പന്നു

2013 ലാണ് തപ്സി പന്നു തന്‍റെ ആദ്യ ബോളീവുഡ് ചിത്രമായ ചഷ്മേ ബന്തൂറിൽ അഭിനയിക്കുന്നത്. ഈ ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് തപ്സി നിരവധി സൗത്ത് ഇന്ത്യൻ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടായിരുന്നു. ചഷ്മേ പന്നുവിൽ അന്തരിച്ച ബോളീവുഡ് താരം റിഷി കപൂറും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. തനിക്ക് 11 സൗത്ത് ഇന്ത്യൻ ചിത്രങ്ങളിൽ അഭിനയിച്ച് മുൻ പരിചയമുള്ളതറിഞ്ഞ റിഷി കപൂർ ഞെട്ടിയ ഓർമ്മ ഒരു പുരസ്കാര വേദിയിൽ വച്ചാണ് തപ്സി ഓർത്തെടുത്തത്. 2010 ൽ പുറത്തിറങ്ങിയ ജുമ്മാന്തി നാദൻ എന്ന തെലുങ്ക് ചിത്രത്തിലാണ് തപ്സി പന്നു ആദ്യമായി അഭിനയിച്ചത്. 

ഇതിന് ശേഷം നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഫലിം ഫെയർ അവാർഡിന്‍റെ വേദിയിൽ വച്ചാണ് തപ്സി ബോളീവുഡിലെ അരങ്ങേറ്റത്തെപ്പറ്റി പ്രതികരിച്ചത്. താരത്തിന്‍റെ വാക്കുകളിലേക്ക്, ' ഞാൻ ആദ്യമായി ബോളീവുഡിൽ എത്തിയപ്പോൾ പലരും പറഞ്ഞതാണ് നിങ്ങൾ സൗത്തിൽ നിന്ന് വന്നതാണെന്ന് പുറത്ത് പറയരുത് എന്ന്. എന്തെന്നാൽ ആളുകൾ നിങ്ങളെ ഒരു സൗത്ത് ഇന്ത്യൻ നടി ആയി കണ്ട് വില കുറച്ച് കാണും എന്നാണ് അതിന് അവർ നൽകിയ വിശദീകരണം. 

Read Also: Visudha Mejo : "ഒറ്റമുണ്ട് പുണർന്ന്"; ജാസി ഗിഫ്റ്റും വൈക്കം വിജയലക്ഷ്മിയും ഒന്നിച്ച വിശുദ്ധ മെജോയിലെ ഗാനമെത്തി

ഞാൻ സൗത്ത് ഇന്ത്യൻ ഇന്‍റസ്ട്രിയിൽ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. ചില മോശം ചിത്രങ്ങളോടൊപ്പം നിരവധി നല്ല ചിത്രങ്ങളും ഞാൻ ചെയ്തു. അതൊന്നും അങ്ങനെ മറക്കാൻ സാധിക്കില്ലെന്നായിരുന്നു' തപ്സി പന്നുവിന്‍റെ വിശദീകരണം.  ഇതിനോടൊപ്പം ചഷ്മേ ബന്തൂറിന്‍റെ സെറ്റിലെ ഒരു അനുഭവവും തപ്സി ഓർത്തെടുത്തു. സെറ്റിൽ വച്ച് റിഷി കപൂർ തപ്സിയോട് എത്ര സൗത്ത് ഇന്ത്യൻ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്ന് ചോദിച്ചു. അതിന് 11 ചിത്രങ്ങൾ എന്നാണ് അവർ മറുപടി നൽകിയത്. അതുവരെ തപ്സി പന്നു ഒരു പുതുമുഖ നടി ആണെന്നാണ് റിഷി കപൂർ കരുതിയിരുന്നത്. 

എന്നാൽ ഇത്രയും ചിത്രങ്ങളിൽ മുൻപ് തന്നെ തപ്സി അഭിനയിച്ചിട്ടുണ്ടെന്നറിഞ്ഞ് അദ്ദേഹം അതിശയപ്പെട്ടു. അതിനൊപ്പം തപ്സിയെ അഭിനന്ദിക്കാനും റിഷി കപൂർ മറന്നില്ല. 2013 ല്‍ തന്നെ തപ്സി പന്നു ബോളീവുഡിൽ അരങ്ങേറിയെങ്കിലും 2015 ൽ പുറത്തിറങ്ങുന്ന ബേബി എന്ന ചിത്രത്തിലൂടെയാണ് അവർ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നത്. തുടർന്ന് നാം ഷബാന, പിങ്ക്, മുൽക്ക്, സാന്ത് കി ആഖ്, ധപ്പഡ്, ഹസീൻ ഡിൽറുബ എന്നീ ചിത്രങ്ങളിലൂടെ തപ്സി നിരവധി ആരാധകരെയും സൃഷ്ടിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More