Home> Movies
Advertisement

RDX Movie : അടിയല്ല പൊരിഞ്ഞടിയാണ്! ഇത്തവണ നടുക്ക് നീരജ് മാധവ്; ആർഡിഎക്സ് ടീസർ

RDX Movie Teaser : മിന്നൽ മുരളിക്ക് ശേഷം വീക്കൻഡ് ബ്ലോക്ക്ബസ്റ്ററിന്റെ ബാനറിൽ സോഫിയ പോൾ നിർമിക്കുന്ന ചിത്രമാണ് ആർഡിഎക്സ്

RDX Movie : അടിയല്ല പൊരിഞ്ഞടിയാണ്! ഇത്തവണ നടുക്ക് നീരജ് മാധവ്; ആർഡിഎക്സ് ടീസർ

മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രം ആർഡിഎക്സിന്റെ ടീസർ പുറത്ത്. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ ശ്രദ്ധേയമായിരുന്നു. ആക്ഷന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിന് കൂടുതൽ ഹൈപ്പ് നൽകും വിധമാണ് അണിയറ പ്രവർത്തകർ ടീസർ അവതരിപ്പിച്ചിരിക്കുന്നത്. സംഘട്ടന രംഗങ്ങൾ മാത്രം നിറച്ചുകൊണ്ടുള്ള ടീസറാണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 25ന് ഓണം റിലീസായാണ് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ദുൽഖർ സൽമാന്റെ കിങ് കൊത്തയ്ക്കൊപ്പം ക്ലാഷ് റിലീസായി ചിത്രമെത്തും.

മലയാള സിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച ചിത്രമായ മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് ആർ‍ഡിഎക്സ് തിയറ്ററുകളിൽ എത്തുന്നത്.

ALSO READ : Point Range Movie : ശരത് അപ്പാനിയുടെ ക്യാംപസ് ത്രില്ലർ ചിത്രം 'പോയിന്റ് റേഞ്ച്'ലെ വീഡിയോ ഗാനം പുറത്ത്

ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് നവാഗതനായ നഹാസ് ഹിദായത്താണ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെജിഎഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ ചർച്ച വിഷയമായ ചിത്രമാണ് ആർഡിഎക്സ്. കഥാപാത്രത്തിന്റെ പ്രാധാന്യത്തെ ചൊല്ലി നടൻ ഷെയ്ൻ നിഗം ചിത്രത്തിന്റെ സെറ്റിൽ ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിച്ചുയെന്ന് അണിയറ പ്രവർത്തകർ സിനിമ സംഘടനകൾക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ പശ്ചാത്തലത്തിൽ ഷെയ്ൻ നിഗത്തിനെതിരെ അപ്രഖ്യാപിത വിലക്കും ഉണ്ടായി.

എഡിറ്റർ- ചമൻ ചാക്കോ, ഛായാഗ്രഹണം- അലക്‌സ് ജെ പുളിക്കൽ, സംഗീതസംവിധാനം- സാം സിഎസ്, വരികൾ- മനു മൻജിത്, കോസ്റ്റ്യൂംസ്- ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്- റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ- ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ- സൈബൺ സി സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ പ്രൊഡക്ഷൻ മാനേജർ- റോജി പി കുര്യൻ, ഡിജിറ്റൽ മാർക്കറ്റിംഗ്- അനൂപ് സുന്ദരൻ, പിആർഒ- ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More