Home> Movies
Advertisement

83 Movie | ബുർജ് ഖലീഫയിൽ '83', മനോഹര ദൃശ്യത്തിന് സാക്ഷിയായി രൺവീറും ദീപികയും - വീഡിയോ

രൺവീർ, ദീപിക പദുക്കോൺ, സംവിധായകൻ കബീർ, അദ്ദേഹത്തിന്റെ ഭാര്യ മിനി മാത്തൂർ തുടങ്ങിയവർ ബുർജ് ഖലീഫയിൽ ഈ മനോഹര ദൃശ്യത്തിന് സാക്ഷിയായി ഉണ്ടായിരുന്നു.

83 Movie | ബുർജ് ഖലീഫയിൽ '83', മനോഹര ദൃശ്യത്തിന് സാക്ഷിയായി രൺവീറും ദീപികയും - വീഡിയോ

ദുബായ്: ക്രിക്കറ്റ് ആരാധകരും സിനിമ ആരാധകരും ഒരു പോലെ കാത്തിരിക്കുന്ന ചിത്രമാണ് '83' (83 Movie). ജിദ്ദയിൽ നടന്ന റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ തങ്ങളുടെ സിനിമയുടെ വേൾഡ് പ്രീമിയറിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച ശേഷം ടീം 83 എത്തിയിരിക്കുന്നത് ദുബായിലെ ബുർജ് ഖലീഫയിലാണ്. ഇന്ത്യ ചരിത്രം കുറിച്ച 1983 ലോകകപ്പ് വിജയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് കബീർ ഖാൻ സംവിധാനം ചെയ്തിരിക്കുന്ന 83.

 

ചിത്രത്തിന്റെ ട്രെയിലർ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്. ലോകകപ്പ് നേടിയ ടീമിന്റെ ക്യാപ്റ്റൻ കപിൽ ദേവ് ആയിട്ടാണ് ചിത്രത്തിൽ രൺവീർ സിംഗ് എത്തുന്നത്. രൺവീർ, ദീപിക പദുക്കോൺ, സംവിധായകൻ കബീർ, അദ്ദേഹത്തിന്റെ ഭാര്യ മിനി മാത്തൂർ തുടങ്ങിയവർ ബുർജ് ഖലീഫയിൽ ഈ മനോഹര ദൃശ്യത്തിന് സാക്ഷിയായി ഉണ്ടായിരുന്നു. നിരവധി പേരാണ് വീഡിയോ പ്രദർശനം കാണാൻ തടിച്ചു കൂടിയത്.  

Also Read: 83′ is ‘Here to Win’: 83'യുടെ ആദ്യ Trailer എത്തി 

ജിദ്ദ ഫിലിം ഫെസ്റ്റിവലിൽ ഇവർ നാല് പേരും എത്തിയിരുന്നു. താഹിർ രാജ് ഭാസിൻ, ജീവ, സാഖിബ് സലീം, ജതിൻ സർന, ചിരാഗ് പാട്ടീൽ, ഡിങ്കർ ശർമ, നിശാന്ത് ദാഹിയ, സാഹിൽ ഖട്ടർ, ആമി വിർക്ക്, ഹാർഡി സന്ധു, അദ്ദിനാഥ് കോത്താരെ, ധൈര്യ കർവ, ആർ ബദ്രി, പങ്കജ് ത്രിപാഠി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.

 

ഡിസംബർ 24 ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ബിഗ് സ്‌ക്രീനിലെത്തുന്ന ചിത്രത്തിൽ കപിൽ ദേവിന്റെ ഭാര്യ റോമിയുടെ വേഷത്തിലാണ് ദീപിക എത്തുന്നത്. വിവാഹത്തിനു ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ആദ്യ  ചിത്രം കൂടിയാണ് ഇത്. 

Also Read: 83 teaser out: തിയേറ്ററുകളുടെ ആവേശമായി ക്രിക്കറ്റ് എത്തുന്നു...!! 83യുടെ ആദ്യ ടീസർ പങ്കുവച്ച് രൺവീർ സിംഗ്

സ്‌ക്രീനിങ്ങിനിടെ ദീപിക രൺവീറിനെ നോക്കുന്നതാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇരുവരും അണിഞ്ഞിരുന്ന വസ്ത്രവും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി. തിയേറ്ററുകളില്‍ ലോകകപ്പ് ഫൈനലിന്‍റെ ആവേശം അലയടിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More