Home> Movies
Advertisement

ആരാധകരെ സോറി, റാണ പ്രണയത്തിലാണ്; പ്രണയിനി ആരെന്ന് വെളിപ്പെടുത്തി താരം!

ബാഹുബലി എന്ന തെന്നിന്ത്യന്‍ സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിലൂടെ ആരാധകരുടെ പ്രിയങ്കരനായി മാറിയ താരമാണ് റാണ ദഗ്ഗുപതി.

ആരാധകരെ സോറി, റാണ പ്രണയത്തിലാണ്; പ്രണയിനി ആരെന്ന്  വെളിപ്പെടുത്തി താരം!

ബാഹുബലി എന്ന തെന്നിന്ത്യന്‍ സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിലൂടെ ആരാധകരുടെ പ്രിയങ്കരനായി മാറിയ താരമാണ് റാണ ദഗ്ഗുപതി. 

ഇപ്പോഴിതാ, തന്‍റെ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഹൈദരാബാദ് സ്വദേശിനിയും ഫാഷന്‍ ഡിസൈനറുമായ മിഹീക ബജാജാണ് റാണയുടെ പ്രണയിനി. തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. മിഹീകയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് താരം പ്രണയം വെളിപ്പെടുത്തിയിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

And she said Yes :) #MiheekaBajaj

A post shared by Rana Daggubati (@ranadaggubati) on

താന്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയെന്നും അവള്‍ യെസ് പറഞ്ഞുവെന്നും താരം പറയുന്നു. ചലച്ചിത്ര താരങ്ങളായ സമാന്ത, കൈറ അദ്വാനി, ശ്രുതി ഹാസന്‍, ഹന്‍സിക, റാഷി ഖന്ന തുടങ്ങിയവര്‍ ഇരുവര്‍ക്കും ആശംസകള്‍ക്ക് നേര്‍ന്നു രംഗത്തെത്തി. അതേസമയം, ഇരുവരും തമ്മിലുള്ള വിവാഹം എന്നുണ്ടാകും എന്ന കാര്യത്തില്‍ വ്യക്തതയില്ല. 

ബഹ്‌റൈനില്‍ നിന്നും നാട്ടിലേക്ക് വരാനാഗ്രഹിക്കുന്ന മലയാളികള്‍ക്ക് സൗജന്യ വിമാന ടിക്കറ്റ്!!

 

ഇന്റീരിയർ ഡിസൈൻ-ഇവന്റ് മാനേജുമെന്റ് സ്ഥാപനമായ ഡ്യൂ ഡ്രോപ്പ് ഡിസൈൻ സ്റ്റുഡിയോയുടെ സ്ഥാപക കൂടിയാണ് മിഹീക. ചെല്‍സെ സര്‍വകലാശാലയില്‍ നിന്നുമാണ് മിഹീക ഫാഷന്‍ ഡിസൈനിംഗ് പൂര്‍ത്തിയാക്കിയത്. 

വ്യക്തിജീവിതം അധികം  വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത റാണ 'കോഫി വിത്ത് കരണ്‍' എന്ന ഷോയില്‍ തൃഷയുമായുള്ള പ്രണയത്തെ കുറിച്ചും ബ്രേക്കപ്പിനെ കുറിച്ചും മുന്‍പ് വെളിപ്പെടുത്തിയിരുന്നു.

Read More