Home> Movies
Advertisement

കെജിഎഫിൽ മുങ്ങി മലയാള സിനിമ; രമേഷ് പിഷാരടിയുടെ സിനിമയ്ക്ക് പ്രേക്ഷകരില്ല; പല തീയേറ്ററിലും ഷോ ക്യാൻസൽ ചെയ്തു

വമ്പൻ റിലീസുകളുടെ മുന്നിൽ മലയാള സിനിമ പ്രേക്ഷകരില്ലാതെ തളരുന്നതാണ് ഇന്നത്തെ കാഴ്ച. തിരുവനന്തപുരത്ത് രമേഷ് പിഷാരടിയുടെ സിനിമ റിലീസായ പല തീയേറ്ററുകളിലും ഷോ ക്യാൻസൽ ചെയ്‌തു

കെജിഎഫിൽ മുങ്ങി മലയാള സിനിമ; രമേഷ് പിഷാരടിയുടെ സിനിമയ്ക്ക് പ്രേക്ഷകരില്ല; പല തീയേറ്ററിലും ഷോ ക്യാൻസൽ ചെയ്തു

കൊച്ചി: വിഷു- ഈസ്റ്റർ സീസണിൽ വമ്പൻ റിലീസുകളാണ് സിനിമാപ്രേക്ഷകർ കണ്ടത്. വിജയ് ചിത്രം ബീസ്റ്റ് ഏപ്രിൽ 13നും  കെജിഎഫ് ചാപ്റ്റർ 2 ഏപ്രിൽ 14നും റിലീസായി. ബീസ്റ്റ് സമ്മിശ്ര അഭിപ്രായങ്ങളുമായി മുന്നേറുമ്പോൾ ആർക്കും  തൊടാനാകാത്ത  റെക്കോർഡ് കുതിപ്പുമായിട്ടാണ് കെജിഎഫ് മുന്നേറുന്നത്. ഉടനെ 1000 കോടി കളക്ഷനിലേക്ക് ചിത്രം നീങ്ങുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. 

എന്നാൽ വിഷു-ഈസ്റ്റർ നാളുകളിൽ തീയറ്ററിൽ ഒരൊറ്റ മലയാള ചിത്രം പോലും റിലീസ് ചെയ്‌തില്ല എന്നുള്ളത് സങ്കടകരമാണ്. വമ്പൻ റിലീസുകൾ കാരണം സിനിമകൾ പിന്നീട് മാറ്റുകയായിരുന്നു. ഏപ്രിൽ 22 ന് റിലീസായ രമേശ് പിഷാരടി ചിത്രം നോ വേ ഔട്ടിന് പ്രേക്ഷകർ വളരെ കുറവായിരുന്നു. കെജിഎഫ് സുനാമി ഇപ്പോഴും ശക്തമായി തുടരുമ്പോൾ മലയാള സിനിമയെ പ്രോത്സാഹിപ്പിക്കാൻ തീയേറ്ററിൽ ആളില്ല എന്നതാണ് സ്ഥിതി.

വമ്പൻ റിലീസുകളുടെ മുന്നിൽ മലയാള സിനിമ പ്രേക്ഷകരില്ലാതെ തളരുന്നതാണ് ഇന്നത്തെ കാഴ്ച. തിരുവനന്തപുരത്ത് രമേഷ് പിഷാരടിയുടെ സിനിമ റിലീസായ പല തീയേറ്ററുകളിലും ഷോ ക്യാൻസൽ ചെയ്‌തു. സിനിമയെ സംബന്ധിച്ച് പ്രേക്ഷക പ്രതികരണം തേടി സീ മലയാളം ന്യൂസ് എത്തിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽ പെട്ടത്. പോത്തൻകോട് എംടി സിനി പ്ലക്സ്, തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിലെ കാർണിവൽ സിനിമാസ്, കാര്യവട്ടം ഗ്രീൻ ഫീൽഡിലെ കാർണിവൽ സിനിമാസ് എന്നിവിടങ്ങളിലാണ് ആദ്യ ഷോ ക്യാൻസൽ ചെയ്തത്. സിനിമ കാണാൻ പ്രേക്ഷകർ മുന്നോട്ട് വരുന്നില്ലെന്ന കാരണമാണ് തീയേറ്ററുടമകൾ സൂചിപ്പിച്ചത്. എന്നാൽ കെജിഎഫ് സിനിമ പ്രദർശിപ്പിക്കുന്ന തീയേറ്ററിൽ ശക്തമായ പ്രേക്ഷക സാന്നിധ്യം ഇപ്പോഴുമുണ്ട്. പലയിടത്തും ഹൌസ് ഫുള്ളും ആണ്. 

'ഇതൊരു ജീവൻമരണ പോരാട്ടം', 'ഒപ്പം നിന്ന തീയേറ്റർ ഉടമകൾക്ക് നന്ദി' എന്നായിരുന്നു നോ വേ ഔട്ടിന്റെ പത്രങ്ങളിലെ തീയേറ്റർ ലിസ്റ്റിനൊപ്പമുള്ള പരസ്യ വാചകം. 

മറ്റ് സിനിമ ഇൻഡസ്ട്രികളെ കൂടി വളർത്തുമ്പോൾ മലയാളം ഇൻഡസ്ട്രിയെ കൂടി ശ്രദ്ധിക്കണമെന്ന് ചില പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നുണ്ട്. കെജിഎഫ് പോലുള്ള അന്യഭാഷ ചിത്രങ്ങൾ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം മലയാള സിനിമയെ വളർത്തേണ്ടത് മലയാളികളുടെ ഉത്തരവാദിത്വം കൂടിയാണെന്നും ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ, നല്ല സിനിമകൾ തീയേറ്ററിൽ എത്തിയാൽ പ്രേക്ഷകർ കൈവിടില്ലെന്ന് പറയുന്നവരും കുറവല്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More