Home> Movies
Advertisement

Boss and co: പ്രൊഫസർ നിവിൻ പോളി, ടോക്കിയോയായി മമിത ബൈജു; ബോസ് ആൻ കോ മണി ഹൈസ്റ്റ് ആയാൽ ഇങ്ങനെ

Ramachandra Boss & Co Movie: ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന രാമചന്ദ്ര ബോസ് ആൻഡ് കോ ആണ് നിവിൻ പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം. 'ഒരു പ്രവാസി ഹൈസ്റ്റ്' എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രം എത്തുന്നത്.

Boss and co: പ്രൊഫസർ നിവിൻ പോളി, ടോക്കിയോയായി മമിത ബൈജു; ബോസ് ആൻ കോ മണി ഹൈസ്റ്റ് ആയാൽ ഇങ്ങനെ

ബോസ് ആൻ കോയുടെ പ്രവാസി ഹൈസ്റ്റ് മണി ഹൈസ്റ്റ് ആയാൽ എന്ത് സംഭവിക്കും? സോഷ്യൽ മീഡിയയിൽ തരംഗമായി നിവിൻ പോളിയുടെ പ്രൊഫസറും മമിതയുടെ ടോക്കിയോയും. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന രാമചന്ദ്ര ബോസ് ആൻഡ് കോ ആണ് നിവിൻ പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം. 'ഒരു പ്രവാസി ഹൈസ്റ്റ്' എന്ന ടാഗ് ലൈനോടെയാണ്  ഈ ചിത്രം എത്തുന്നത്.

ഓണം റിലീസായി തിയേറ്ററുകളിലേക്ക് എത്തുന്ന ചിത്രം രസകരവും ഒപ്പം ആകാംക്ഷ ജനിപ്പിക്കുന്നതുമാണെന്നാണ് സൂചന. ഭൂരിഭാ​ഗം ആളുകൾക്കും ഏറെ പരിചിതമായ മറ്റൊരു ഹൈസ്റ്റ് ആണ് മണി ഹൈസ്റ്റ്. നെറ്റ് ഫ്ലിക്സ് വെബ് സീരീസ് ആയ മണി ഹൈസ്റ്റിനും അതിലെ കഥാപാത്രങ്ങൾക്കും കേരളത്തിൽ നിരവധി ആരാധകരാണുള്ളത്.

ബോസ് ആൻഡ് കോ എന്ന പ്രവാസി കൊള്ളക്കഥയിലെ താരങ്ങൾ മണി ഹൈസ്റ്റിലെ കഥാപാത്രങ്ങളായാൽ എങ്ങനെ ഉണ്ടാകും?  നിവിൻ പോളി പ്രൊഫസറായി എത്തിയപ്പോൾ വിജിലേഷ് കരയാടാണ് റിയോയായി എത്തുന്നത്. ഹെൽസിങ്കിയായി ജാഫർ ഇടുക്കി, ടോക്കിയോയായി മമിത ബൈജു, ബെർലിനായി വിനയ് ഫോർട്ട്, നെയ് റോബിയായി ആർഷ ബൈജു, ഡെൻവറായി ശ്രീനാഥ് ബാബു എന്നിവരാണ് എത്തുന്നത്. ബോസ് ആൻഡ് കോ താരങ്ങളുടെ മണി ഹൈസ്റ്റ് ഔട്ട് ലുക്കുകൾ വളരെ രസകരമായാണ് എത്തിയിരിക്കുന്നത്.

ALSO READ: Talk Show: വിശേഷങ്ങള്‍ പങ്കുവച്ച് ദുല്‍ഖറും വിജയ്‌ ദേവരകൊണ്ടയും; വൈറലായി ടോക്ക് ഷോ

യു എ ഇയിലും കേരളത്തിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. വളരെയധികം ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് രാമചന്ദ്ര ബോസ് ആൻഡ് കോ. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ് ആൻഡ് കോ നിർമിച്ചിരിക്കുന്നത്. ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

പ്രൊഡക്ഷൻ ഡിസൈൻ– സന്തോഷ് രാമൻ, എഡിറ്റിംഗ്–  നിഷാദ് യൂസഫ്, മ്യൂസിക്– മിഥുൻ മുകുന്ദൻ, ലിറിക്സ്– സുഹൈൽ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ– പ്രവീൺ പ്രകാശൻ, നവീൻ തോമസ്, ലൈൻ പ്രൊഡ്യൂസേഴ്സ്– സന്തോഷ് കൃഷ്ണൻ, ഹാരിസ് ദേശം, ലൈൻ പ്രൊഡക്ഷൻ– റഹീം പി എം കെ, മേക്കപ്പ്– ലിബിൻ മോഹനൻ, കോസ്റ്റ്യൂം– മെൽവി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈൻ– രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ– റിനി ദിവാകർ.

ചീഫ് അസോസിയേറ്റ് ഡയറക്ടർ– സമന്തക് പ്രദീപ്, കൊറിയോഗ്രഫർ– ഷോബി പോൾരാജ്, ആക്ഷൻ– ഫീനിക്സ് പ്രഭു, ജി മുരളി, കനൽ കണ്ണൻ, ഫിനാൻസ് കൺട്രോളർ– അഗ്നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ്– ബിമീഷ് വരാപ്പുഴനൗഷാദ് കല്ലറ, അഖിൽ യെശോധരൻ, വിഎഫ്എക്സ്– പ്രോമിസ്, അഡ്മിനിസ്ട്രേഷൻ ആൻ‍ഡ് ഡിസ്ട്രിബൂഷൻ ഹെഡ്– ബബിൻ ബാബു, സ്റ്റിൽസ്– അരുൺ കിരണം, പ്രശാന്ത് കെ പ്രസാദ്, പോസ്റ്റർ ഡിസൈൻ– ടെൻ പോയിൻ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്– അനൂപ് സുന്ദരൻ, മാർക്കറ്റിംഗ്– ബിനു ബ്രിംഗ് ഫോർത്ത്, പിആർഒ– ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More