Home> Movies
Advertisement

Ramachandra Boss & Co Review : ബോസും പിള്ളാരും ഓണം ഇങ്ങെടുത്തോ? രാമചന്ദ്ര ബോസ് ആൻഡ് കോ റിവ്യൂ

Ramachandra Boss & Co Movie Review : കോമഡിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം പ്രേക്ഷക പ്രതീക്ഷ നിലനിർത്തിയോ?

Ramachandra Boss & Co Review : ബോസും പിള്ളാരും ഓണം ഇങ്ങെടുത്തോ? രാമചന്ദ്ര ബോസ് ആൻഡ് കോ റിവ്യൂ

ഓണക്കാലത്ത് രസകരമായ ഒരു സിനിമ കാണണമെന്ന് ഓരോ കുടുംബ പ്രേക്ഷകനും ആഗ്രഹിക്കുന്ന ഒന്നാണ്. അത്തരത്തിൽ പ്രേക്ഷകർക്ക് കുടുംബസമേതം ആസ്വദിച്ച് കാണവുന്ന ഒരു ചിത്രമെന്ന രീതിയിലാണ് നിവിൻ പോളി നായകനായ രാമചന്ദ്ര ബോസ് & കോ തീയറ്ററുകളിൽ എത്തിയിരിക്കുന്നത്. ചിരികളും അതോടൊപ്പം ത്രില്ലും കൊണ്ട് സമ്പന്നമായ ഒരു കൊളളയുടെയും കൊള്ളക്കാരന്റെയും കഥയാണ് ചിത്രം പറയുന്നതെന്ന് ട്രെയിലർ ടീസർ പ്രൊമോഷണൽ വീഡിയോകളുടെ സൂചന ലഭിച്ചിരുന്നു. യുഎഇയിലും കേരളത്തിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമിച്ചിരിക്കുന്നത്.

കോമഡിക്കൊപ്പം ത്രില്ലറെന്ന ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ വളരെ ചുരുക്കം മാത്രമായി കാണപ്പെടാറുള്ള കോമഡി ഹെയ്സ്റ്റ് വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രം പ്രേക്ഷകനെ ചിരിപ്പിക്കുന്നുണ്ടെങ്കിലും പ്രതീക്ഷയ്ക്കുന്ന തലത്തിലേക്ക് സിനിമയെ കൊണ്ടെത്തിക്കാൻ  അണിയറ പ്രവർത്തകർക്ക് സാധിച്ചില്ലയെന്നതാണ് വാസ്തവം. വിനയ് ഫോർട്ട്, ജാഫർ ഇടുക്കി എന്നിവർക്കൊപ്പം നിവിൻ പോളിയുടെ പ്രകടനവുമായി തരക്കേടില്ലാത്ത വിധമാണ് ചിത്രത്തിന്റെ ആദ്യപകുതി അവസാനിക്കുന്നത്. എന്നാൽ മൊത്തത്തിൽ അങ്ങ് ചിരിപ്പിച്ചോ എന്ന് ചോദിച്ചാൽ ഇല്ലയെന്ന് തന്നെ പറയേണ്ടി വരും. ഏറെ നാളായി കാണാൻ ആഗ്രഹിക്കുന്ന തനതായ നിവിൻ പോളിയുടെ പ്രകടനത്തെ ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നതാണ്.

ALSO READ : Vela Movie: യൂട്യൂബിൽ ട്രെൻഡിങ്ങ്; ഷെയിൻ നിഗം സണ്ണിവെയ്ൻ ചിത്രം 'വേല'യുടെ ട്രെയിലർ ഏറ്റെടുത്ത് പ്രേക്ഷകർ

എന്നാൽ രണ്ടാം പകുതി സിനിമയെ താഴേക്ക് വലിച്ചിട്ടു എന്ന തന്നെ പറയേണ്ടി വരും. തരക്കേടില്ലാതെ ഒരു ക്ലൈമാക്സിൽ കൊണ്ട് സിനിമയെ എത്തിക്കുകയായിരുന്നു അണിയറ പ്രവർത്തകർ ലക്ഷ്യമെന്ന് തോന്നിപ്പിക്കും വിധമായിരുന്നു ചിത്രത്തിന്റെ രണ്ടാം പകുതി. മോശമല്ലാത്ത ഒരു കഥ സന്ദർഭത്തെ വേണ്ടത്ര രീതിയിൽ പ്രയോജനപ്പെടുത്താതിരുന്നതാണ് സിനിമയുടെ ഒരു കുറവായി കാണാൻ സാധിക്കുന്നത്. മറ്റ് സാങ്കേതിക തലങ്ങൾ തങ്ങളുടെ ഭാഗം മെച്ചപ്പെടുത്തിയപ്പോൾ ചിത്രത്തിന്റെ പ്രധാന ഭാഗമായ എഴുത്തും സംവിധാനവും പിന്നിലേക്ക് പോയി എന്ന് തന്നെ പറയാം. ശക്തമായ ഒരു പ്രതിനായകൻ ഉണ്ടായിരുന്നെങ്കിൽ സിനിമയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയേനെ.

നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, എഡിറ്റിംഗ് -  നിഷാദ് യൂസഫ്, മ്യൂസിക് – മിഥുൻ മുകുന്ദൻ, ലിറിക്സ് - സുഹൈൽ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - പ്രവീൺ പ്രകാശൻ, നവീൻ തോമസ്, ലൈൻ പ്രൊഡ്യൂസേഴ്സ് – സന്തോഷ് കൃഷ്ണൻ, ഹാരിസ് ദേശം, ലൈൻ പ്രൊഡക്ഷൻ - റഹീം പി എം കെ, മേക്കപ്പ് – ലിബിൻ മോഹനൻ, കോസ്റ്റ്യൂം – മെൽവി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈൻ - രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സമന്തക് പ്രദീപ്, കൊറിയോഗ്രഫർ - ഷോബി പോൾരാജ്, ആക്ഷൻ - ഫീനിക്സ് പ്രഭു, ജി മുരളി, കനൽ കണ്ണൻ, ഫിനാൻസ് കൺട്രോളർ - അഗ്നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് - ബിമീഷ് വരാപ്പുഴ, നൗഷാദ് കല്ലറ, അഖിൽ യശോധരൻ, വി എഫ് എക്സ് - പ്രോമിസ്, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് - ബബിൻ ബാബു, സ്റ്റിൽസ് - അരുൺ കിരണം, പ്രശാന്ത് കെ പ്രസാദ്, പോസ്റ്റർ ഡിസൈൻ - ടെൻ പോയിൻ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, മാർക്കറ്റിംഗ് - ബിനു ബ്രിംഗ് ഫോർത്ത്, പി ആർ ഓ - ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More