Home> Movies
Advertisement

Vettaiyan Movie : രജിനികാന്തിന്റെ 170-ാം ചിത്രത്തിന് പേരിട്ടു; ടീസർ പുറത്ത്

Rajinikanth Vettaiyan Movie : അമിതാബ് ബച്ചൻ, ഫഹദ് ഫാസിൽ തുടങ്ങിയ വൻ താരനിരയാണ് രജിനികാന്തിനൊപ്പം വേട്ടൈയാനിൽ അണിനിരക്കുന്നത്

Vettaiyan Movie : രജിനികാന്തിന്റെ 170-ാം ചിത്രത്തിന് പേരിട്ടു; ടീസർ പുറത്ത്

Thalaivar 170 Title : രജിനികാന്തിന്റെ കരിയറിലെ 170-ാം ചിത്രത്തിന്റെ പേര് പുറത്ത് വിട്ടു. വേട്ടൈയാൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഈ ചിത്രത്തിലും രജിനി പോലീസ് ഓഫീസറായി എത്തുമെന്നാണ് താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് പുറത്ത് വിട്ട് ടൈറ്റിൽ ടീസറിൽ നിന്നും ലഭിക്കുന്ന സൂചന. സൂപ്പർ ഹിറ്റായ ജയിലറിന്റെ അതെ ലുക്ക് തന്നെ വേട്ടൈയാനിലും നിലനിർത്തിയിരിക്കുന്നത്. ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകൻ ടി.ജെ ജ്ഞാനവേലാണ് രജിനിയുടെ 170-ാം ചിത്രം ഒരുക്കുന്നത്. ചിത്രത്തിൽ ബോളിവുഡ് ബിഗ് ബി അമിതാബ് ബച്ചൻ, മലയാളി താരങ്ങളായ ഫഹദ് ഫാസിൽ മഞ്ജു വാര്യർ തുടങ്ങിയ വൻ താരനിരയാണ് അണിനിരക്കുന്നത്.

32 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ സിനിമയിലെ രണ്ട് സൂപ്പർ സ്റ്റാറുകൾ ഒന്നിക്കുന്ന ചിത്രമെന്ന് പ്രത്യേകത വേട്ടൈയാനുണ്ട്. അന്താ കാനൂൻ, ഗെരാഫ്താർ, ഹം എന്ന ചിത്രങ്ങൾക്ക് ശേഷമാണ് ബച്ചനും രജിനിയും ഒരു ചിത്രത്തിനായി ഒത്തുചേരുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ 2 സൂപ്പർ മെഗാതാരങ്ങൾ ഒന്നിക്കുന്ന വാർത്ത പുറത്ത് വന്നത് സോഷ്യൽ മീഡിയയും ആളിക്കത്തിച്ചിരുന്നു. തമിഴിൽ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രമെന്ന് പ്രത്യേകതയും വേട്ടൈയാനുണ്ട്.

ALSO READ : Udal OTT : അങ്ങനെ അവസാനം ഉടൽ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്. തെലുങ്ക് താരം റാണ ദഗ്ഗുബട്ടി തെന്നിന്ത്യൻ താരം റിതിക സിങ്, ധുശാര വിജയൻ, ശർവാനന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ തിരുവനന്തപുരത്ത് വെച്ചായിരുന്നു ചിത്രീകരിച്ചത്. ബാക്കി ഷെഡ്യുളുകൾ ചെന്നൈ കേന്ദ്രീകരിച്ചാണ് ചിത്രീകരിക്കുന്നത്.

അനിരുദ്ധ് രവിചന്ദർ ആണ് സം​ഗീതം നൽകുന്നത്. ഒരു പോലീസ് ഉദ്യോ​ഗസ്ഥന്റെ വേഷത്തിലാണ് രജനികാന്ത് ചിത്രത്തിലെത്തുന്നത്. ഈ ചിത്രത്തിന് ശേഷമാകും ലോകേഷ് കനകരാജിന്റെ തലൈവർ 171ന്റെ ചിത്രീകരണം ആരംഭിക്കുക. ജയലറിന് ശേഷം ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം ആണ് രജനിയുടേതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. ചിത്രത്തിൽ മൊയ്‌ദീൻ ഭായി എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് എത്തുന്നത്. ലാൽ സലാം പൊങ്കൽ റിലീസായി തിയറ്ററുകളിൽ എത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Read More