Home> Movies
Advertisement

Annaatthe Movie : SPB പാടിയ ഗാനം, Rajinikanth ചിത്രം അണ്ണാത്തെയുടെ Title Song പുറത്തിറങ്ങി

സാധാരണ ഹിറ്റ് രജിനി ചിത്രങ്ങളിൽ ഇൻട്രോ ഗാനങ്ങൾ ആലപിച്ചിരുന്നത് എസ്പിബി തന്നെയായിരുന്നു. തനിക്ക് ഒരിക്കലും ചിന്തിക്കാനാകില്ല എസ്പിബി അവസാനമായി പാടിയത് തനിക്ക് വേണ്ടയാണെനന്ന് സംഗീത സംവിധായകൻ ഡി ഇമ്മൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

Annaatthe Movie : SPB പാടിയ ഗാനം, Rajinikanth ചിത്രം അണ്ണാത്തെയുടെ Title Song പുറത്തിറങ്ങി

Chennai : രജിനികാന്ത് ചിത്രം അണ്ണാത്തെയുടെ ടൈറ്റിൽ ഗാനം പുറത്തിറങ്ങി. അണ്ണാത്തെ അണ്ണാത്തെ എന്നാരംഭിക്കുന്ന ഗാന കോവിഡ് ബാധിച്ച അന്തരിച്ച ഗായകൻ എസ്പി ബാലസുബ്രഹ്മണിയനാണ്. എസ്പിബി മരിക്കുന്നതിന് മുമ്പ് ഏറ്റവും അവസനമായി ആലപിച്ച ഗാനാണ് രജിനി ചിത്രത്തിലെ ടൈറ്റിൽ സോങ്.

സാധാരണ ഹിറ്റ് രജിനി ചിത്രങ്ങളിൽ ഇൻട്രോ ഗാനങ്ങൾ ആലപിച്ചിരുന്നത് എസ്പിബി തന്നെയായിരുന്നു. തനിക്ക് ഒരിക്കലും ചിന്തിക്കാനാകില്ല എസ്പിബി അവസാനമായി പാടിയത് തനിക്ക് വേണ്ടയാണെനന്ന് സംഗീത സംവിധായകൻ ഡി ഇമ്മൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ALSO READ : Shane Nigam: അഭിനയം മാത്രമല്ല, ഗാനരചന, സംഗീത സംവിധാനം, നിര്‍മാണവും തനിക്ക് വഴങ്ങും..., പുതിയ റോളുകളില്‍ തിളങ്ങാന്‍ ഷെയ്ന്‍ നിഗം

വിവേകയാണ് ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത്. രജിനി വളരെയധികം സിനിമകൾക്ക് ശേഷം നാട്ടിൻപുറത്ത് നിന്നുള്ള കഥാപാത്രമാണ് അണ്ണാത്തെയിൽ അവതരിപ്പിക്കുന്നത്.

ALSO READ : 'ബര്‍മുഡ' യുമായി ഷെയ്ന്‍ നിഗം, യുവതാരത്തിന്റെ പുതിയ ചിത്രത്തിന്റെ പേര് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ച് ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. നവംബർ നാലിന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. 

ALSO READ ; Gowri krishnon| കൊടിവെച്ച സ്റ്റേറ്റ് കാറിൽ പോയ കഥക്ക് പിന്നിൽ എന്താണ്-ഗൗരി കൃഷ്ണൻ പറയും

കോവിഡ് പശ്ചാത്തലത്തിൽ സിനിമയുടെ ചിത്രീകരണം പല ഘട്ടങ്ങളിലായി മുടങ്ങിയരുന്നു. അതിനിടെയാണ് ഹൈദരാബാദിൽ വെച്ച് ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് രജിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുരുന്നു. തുടർന്നാണ് രജിനി തന്റെ രാഷ്ട്രീയ പ്രവേശനം വേണ്ടെന്ന് വെച്ചത്.

രജിനിയെ കൂടാതെ അണ്ണാത്തെയിൽ നയന്താര, കീർത്തി സുരേഷ്, ഖുശ്ബു, പ്രകാശ് രാജ് എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
Read More