Home> Movies
Advertisement

Jailer Movie: രജനികാന്തിനൊപ്പം മലയാളത്തിന്റെ സൂപ്പർതാരവും; 'ജയിലർ' റിലീസിനായി കാത്ത് പ്രേക്ഷകർ

രമ്യാ കൃഷ്‍ണനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിട്ടുള്ളത് നെല്‍സണ്‍ തന്നെയാണ്.

Jailer Movie: രജനികാന്തിനൊപ്പം മലയാളത്തിന്റെ സൂപ്പർതാരവും; 'ജയിലർ' റിലീസിനായി കാത്ത് പ്രേക്ഷകർ

സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ജയിലർ എന്ന ചിത്രത്തിനായി ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കെല്ലാം പ്രേക്ഷകരിൽ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. തമിഴ് ആരാധകർ മാത്രമല്ല മലയാളികളും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ചിത്രത്തെ സംബന്ധിച്ചുള്ള പുതിയൊരു റിപ്പോർട്ട് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പുതിയ അപ്ഡേറ്റ് വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 

മലയാളത്തിന്റെ സ്വന്തം മോഹൻലാലും ചിത്രത്തിൽ അഭിനയിക്കുന്നു എന്ന വാർത്തയാണ് പ്രചരിക്കുന്നത്. രജനികാന്ത് ചിത്രത്തിൽ അതിഥി വേഷത്തിൽ മോഹൻലാൽ എത്തുമെന്നാണ് റിപ്പോർട്ട്. രണ്ടോ മൂന്നോ ദിവസത്തെ ഷൂട്ടിംഗ് മാത്രമായിരിക്കും താരത്തിനുണ്ടാകുക. എന്നാൽ ഇതിന് ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല. ഏതായാലും ചിത്രത്തിലുള്ള ആരാധകരുടെ പ്രതീക്ഷകൾ വീണ്ടും ഉയർത്തിയിരിക്കുകയാണ് ഈ വാർത്ത.

രമ്യാ കൃഷ്‍ണനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ കന്നഡ താരം ശിവരാജ്‍കുമാറും അഭിനയിക്കുന്നുണ്ട്. നെല്‍സണ്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിട്ടുള്ളത്. മുത്തുവേൽ പാണ്ഡ്യൻ എന്നാണ് സിനിമയിൽ രജനികാന്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ബീസ്റ്റിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സൺ പിക്ചേഴ്സാണ്. പടയപ്പ എന്ന ചിത്രത്തിന് ശേഷം രജനികാന്തും രമ്യാ കൃഷ്‍ണനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മലയാളി താരം വിനായകനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 

Also Read: Thattassery Koottam Ott Release: ചിരിപ്പിക്കാൻ 'തട്ടാശേരി കൂട്ടം' ഒടിടിയിലെത്തുന്നു; റിലീസ് തിയതി പ്രഖ്യാപിച്ചു - എപ്പോൾ, എവിടെ കാണാം?

 

രജനികാന്തിന്റെ 169ാമത്തെ ചിത്രമാണ് ജയിലർ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More