Home> Movies
Advertisement

Jailer Movie : രജിനിയുടെ ജയിലറിൽ മോഹൻലാൽ എത്തി; ചിത്രം പങ്കുവച്ച് സൺ പിക്ചേഴ്സ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Mohanlal Rajinikanth Jailer Movie : മോഹൻലാലും രജിനികാന്തും ആദ്യമായിട്ടാണ് ബിഗ് സ്ക്രീനിൽ ഒന്നിക്കുന്നത്

Jailer Movie : രജിനിയുടെ ജയിലറിൽ മോഹൻലാൽ എത്തി; ചിത്രം പങ്കുവച്ച് സൺ പിക്ചേഴ്സ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ചെന്നൈ : മലയാളം തമിഴ് സിനിമ ആരാധകരെ ഏറ്റവും ആവശേത്തിലാക്കി അപ്ഡേറ്റായിരുന്ന രജിനികാന്തിന്റെ ജയിലറിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നു എന്നത്. ഇപ്പോഴിതാ സിനിമയുടെ നിർമതാക്കളായ സൺ പിക്ചേഴ്സ് ആ വിവിരം ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുകയാണ്. മോഹൻലാൽ ജയിലറിന്റെ സെറ്റിൽ നിൽക്കുന്ന ചിത്രമാണ് സൺ പിക്ചേഴ്സ് പുറത്ത് വിട്ടിരിക്കുന്നത്. മലയാളം സൂപ്പർ സ്റ്റാറും തമിഴ് സൂപ്പർ സ്റ്റാറും ആദ്യമായിട്ടാണ് ബിഗ് സ്ക്രീനിൽ ഒരുമിച്ചെത്തുന്നത് എന്നും രജിനി ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. രണ്ടോ മൂന്നോ ദിവസത്തെ ചെറിയ ഷെഡ്യൂളാണ് മോഹൻലാലിന് ജയിലറിലുള്ളത്. മോഹൻലാലിന് പുറമെ കന്നഡ സൂപ്പർ താരം ശിവരാജ് കുമാറും രജിനി ചിത്രത്തിൽ കാമിയോ വേഷത്തിൽ എത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

വിജയിയുടെ ബീസ്റ്റ് ഒരുക്കിയ നെൽസൺ ദിലിപ്കുമാറാണ് ജയിലർ സംവിധാനം ചെയ്യുന്നത്. നെൽസൺ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ രമ്യ കൃഷ്ണനും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പടയപ്പയ്ക്ക് ശേഷം രജിനി രമ്യയും വീണ്ടും ഒന്നിക്കുന്നതും ജയിലറിന്റെ മറ്റൊരു പ്രത്യേകതയാണ്. മലയാളി താരം വിനായകനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ALSO READ : Neymar Movie Teaser : കളർഫുൾ ടീസറുമായി നെയ്മർ; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

രജനികാന്തിന്റെ 169ാമത്തെ ചിത്രമാണ് ജയിലർ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More