Home> Movies
Advertisement

ക്യാമ്പസ് കഥ പറയുന്ന 'ക്വീന്‍' വെള്ളിയാഴ്ച പ്രദര്‍ശനത്തിന്

നവാഗതനായ ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്യുന്ന 'ക്വീൻ' വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും. പുതുമുഖങ്ങളെ അണിനിരത്തി ക്യാമ്പസിന്‍റെ കഥ പറയുന്ന ചിത്രം റിലീസിന് മുന്നേ ചര്‍ച്ചയായിരുന്നു.

ചിത്രത്തിലെ മൈലാഞ്ചിപ്പാട്ട് യുട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമത് എത്തിയിരുന്നു. ചിത്രത്തിന്‍റെ പാട്ടുകള്‍ക്കും ട്രെയിലര്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. 

ആൺകുട്ടികളുടെ തട്ടകമെന്ന് പേരു കേട്ട മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികളുടെ രസകരമായ ക്യാമ്പസ് ജീവിതമാണ് ഡിജോ ജോസ് ആന്റണി സിനിമയില്‍ പങ്കു വയ്ക്കുന്നത്. ഒരു കൂട്ടം എന്‍ജിനീയര്‍മാര്‍ തന്നെയാണ് ചിത്രത്തിന്‍റെ അണിയറയിലും പ്രവര്‍ത്തിച്ചിരിക്കുന്നത്. 

പുതുമുഖങ്ങളായ ധ്രുവൻ, എൽദോ, അശ്വിൻ, അരുൺ, സാംസിബിൻ, മൂസി, ജെൻസൺ, സാനിയ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

Read More