Home> Movies
Advertisement

Pushpa 2 : പുഷ്പ 2ൽ ഫഹദിന് പകരം അർജുൻ കപൂറോ? അഭ്യുഹങ്ങളോട് പ്രതികരിച്ച് അല്ലു അർജുൻ ചിത്രത്തിന്റെ നിർമാതാവ്

Pushpa 2 Cast : നേരത്തെ പുഷ്പ 2ൽ ഫഹദിന് പകരം വിജയ് സേതുപതിയും രശ്മി മന്ദനയ്ക്ക് പകരം സായി പല്ലവിയെയും ഉൾപ്പെടുത്തിയെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു

Pushpa 2 : പുഷ്പ 2ൽ ഫഹദിന് പകരം അർജുൻ കപൂറോ? അഭ്യുഹങ്ങളോട് പ്രതികരിച്ച് അല്ലു അർജുൻ ചിത്രത്തിന്റെ നിർമാതാവ്

ഹൈദരാബാദ് : അങ്ങ് ബോളിവുഡ് വരെ ഒരു ട്രെൻഡ് സെറ്ററായി മാറിയ ചിത്രമാണ് അല്ലു അർജുന്റെ പുഷ്പ ദി റൈസ്. ചിത്രം ബ്രഹ്മാണ്ഡ കളക്ഷൻ നേടിയില്ലെങ്കിലും അഖിലേന്ത്യ തലത്തിൽ പുഷ്പ എന്ന പേരും സ്റ്റൈലും അനുകരിക്കാൻ തുടങ്ങി. അതോടൊപ്പം തന്നെ അല്ലു അർജുൻ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന് ലഭിച്ച സ്വീകാര്യതയിൽ സംവിധായകനും അണിയറ പ്രവർത്തകരും രണ്ടാം ഭാഗത്തിന്റെ സ്ക്രിപ്റ്റ് വരെ മാറ്റി എഴുതിട്ടാണ് ഉടൻ ചിത്രീകരണം ആരംഭിക്കാനായി ഒരുങ്ങുന്നത്. അതിനിടെ പുഷ്പയുടെ മാർക്കറ്റ് വാല്യു വർധിച്ച സാഹചര്യത്തിൽ അണിയറ പ്രവർത്തകർ മറ്റ് ഇൻഡസ്ട്രികളിൽ നിന്നുള്ള താരങ്ങളെയും കൂടി സിനിമയിൽ ഉൾപ്പെടുത്താൻ ഒരുങ്ങുന്നുയെന്നുള്ള അഭ്യുഹങ്ങളും അതെ തുടർന്നുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാളി താരം ഫഹദ് ഫാസിലിനെ ഒഴിവാക്കി ബോളിവുഡ് താരം അർജുൻ കപൂറിനെ സിനിമയിൽ ഉൾപ്പെടുത്താൻ ഒരുങ്ങുന്നുയെന്നുള്ള അഭ്യുഹങ്ങൾ പുറത്ത് വന്നിരുന്നു. എന്നാൽ അതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവായ നവീൻ യേർനേനി. 

അർജുൻ കപൂറിനെ ഫഹദിന് പകരം ഉൾപ്പെടുത്തിയെന്നുള്ള വാർത്ത തെറ്റാണെന്ന് നവീൻ യേനേനി ബോളിവുഡ് മാധ്യമമായ പിങ്ക് വില്ലയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പ്രതികരിച്ചു. സിനിമയെ സംബന്ധിച്ച നൂറോളം വ്യാജ വാർത്തകളാണ് പുറത്ത് വരുന്നത്. ഫഹദ് തന്നെയാണ് ഭൻവാർ സിങ് ശെഖാവത്ത് എന്ന കഥാപാത്രത്തെ രണ്ടാം ഭാഗത്തിലും അവതരിപ്പിക്കുന്നതെന്ന് നിർമാതാവ് പിങ്ക് വില്ലയോട് വ്യക്തമാക്കി.

ALSO READ : ഇത് അവർ ഗൂഗിൾ ട്രാൻസിലേറ്റ് ചെയ്ത് ഉണ്ടാക്കിയതല്ലേ, പൃഥിയുടെ കാന്താര പോസ്റ്റിന് ട്രോൾ

"ഇല്ല അതൊരു വ്യാജ വാർത്തയാണ്. ഫഹദ് തന്നെയാണ് ആ വേഷം ചെയ്യുന്നത്. അതുകൊണ്ട് ഇത് നൂറ് ശതമാനം വ്യാജ വാർത്തയാണ്. ഈ മാസവസാനത്തോട് കൂടി ഞങ്ങൾ പൂഷ്പ 2ന്റെ ചിത്രീകരണം ആരംഭിക്കും. 20തിനും 30തിനും ഇടയിൽ ഒരു ദിവസമായിരിക്കും ഷൂട്ടിങ് ആരംഭിക്കുക. ആദ്യം ഹൈദരാബാദിൽ ചിത്രീകരണം നടത്തും തുടർന്ന് വനമേഖലയിലും മറ്റ് പ്രദേശങ്ങളിലുമായി ഷൂട്ടിങ് സംഘടിപ്പിക്കും" യേർനേനി ബോളിവുഡ് മാധ്യമത്തിനോടായി പറഞ്ഞു. 

വിജയ് സേതുപതിയും സായി പല്ലവിയും പുഷ്പ 2ൽ?

നേരത്തെ ചിത്രത്തിൽ ഫഹദിന് പകരം തമിഴ് താരം വിജയ് സേതുപതിയെ ഉൾപ്പെടുത്തുമെന്നുള്ള അഭ്യുഹങ്ങളെ കേന്ദ്രീകരിച്ചുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. കൂടാതെ രണ്ടാം ഭാഗത്തിൽ രശ്മി മന്ദനയ്ക്ക് പകരം സായി പല്ലവിയെ പുഷ്പ 2ൽ കാസ്റ്റ് ചെയ്തെന്നുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. എന്നാൽ സിനിമയുടെ അണിയറ പ്രവർത്തകർ ഈ വാർത്തകൾ എല്ലാം നിഷേധിക്കുകയും ചെയ്തിരുന്നു.

ALSO READ : Rorschach Movie : ചരിത്രം കുറിച്ച് റോഷാക്ക്; വയനാട്ടിൽ ആദ്യമായി ലേറ്റ് നൈറ്റ് സ്‌പെഷ്യൽ ഷോ; കേരളമെങ്ങും ലൂക്ക് ആന്റണി തരംഗം

പുഷ്പയിൽ കണ്ടത് ഭൻവാർ സിങ് ശെഖാവത്തിന്റെ ട്രെയിലർ മാത്രം

ഭൻവാർ സിങ് ശെഖാവത്തെന്ന കഥാപാത്രം ശരിക്കും പറഞ്ഞാൽ സിനിമയുടെ ആദ്യഭാഗത്തുണ്ടിയിരുന്നില്ലയെന്ന് ഫഹദ് ഫാസിൽ നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ വെളുപ്പെടുത്തിയിരുന്നു. ഭൻവാർ സിങ് എന്ന കഥാപാത്രത്തിന്റെ ഒരു ടീസർ മാത്രമായിട്ടാണ് സംവിധായകൻ സുകുമാർ ആദ്യ ഭാഗത്തിലൂടെ ശ്രമിച്ചതെന്ന് ഫഹദ് അറിയിച്ചു. ഒരുഘട്ടത്തിൽ ആരാലും തകർക്കാൻ സാധിക്കാത്ത വിധം പുഷ്പ എത്തി നിൽക്കുമ്പോഴാണ് ചിത്രത്തിൽ ഫഹദിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് നടൻ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ വ്യക്തിമാക്കി. 

കഥയിലെ ചില പൊളിച്ചെഴുത്തുകളും കൂടുതൽ മാസ് രംഗങ്ങളും ചേർക്കുന്നതിന് രണ്ടാം ഭാഗത്തിന്റെ ആരംഭിച്ച ഷൂട്ടിങ് സംവിധായകൻ നിർത്തിവെക്കുകയായിരുന്നു. പുഷ്പയുടെ അദ്യ ഭാഗത്ത് ഫഹദിനെയും അല്ലു അർജുനെയും കൂടാതെ രശ്മിക മന്ദന, ജഗജീഷ് പ്രതാപ് ബണ്ഡാരി, സുനിൽ റാവു രമേഷ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ സാമന്ത റൂത്ത് പ്രഭു ഒരു ഐറ്റം ഗാനത്തിലെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More