Home> Movies
Advertisement

Pulli Teaser: പ്രേക്ഷകരെ ഞെട്ടിക്കാൻ വീണ്ടും ഇന്ദ്രൻസ്; ത്രില്ലടിപ്പിച്ച് 'പുള്ളി' ടീസർ

ഇന്ദ്രൻസിൻറെ ഒരു ഗംഭീര പ്രകടനം പുള്ളി എന്ന ചിത്രത്തിലും കാണാൻ സാധിക്കും എന്നത് ടീസറിൽ നിന്നും വ്യക്തമാണ്.

Pulli Teaser: പ്രേക്ഷകരെ ഞെട്ടിക്കാൻ വീണ്ടും ഇന്ദ്രൻസ്; ത്രില്ലടിപ്പിച്ച് 'പുള്ളി' ടീസർ

'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവ് മോഹൻ നായകനാകുന്ന പുള്ളി എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തുവിട്ടു. ഇന്ദ്രൻസിന്റെ കഥാപാത്രത്തിന്റെ രം​ഗമാണ് ടീസറിലുള്ളത്. തന്റെ അഭിനയം പ്രേക്ഷകരെ വീണ്ടും ഇന്ദ്രൻസ് ഞെട്ടിക്കും എന്നാണ് ടീസറിൽ നിന്ന് വ്യക്തമാകുന്നത്. വളരെ പ്രാധാന്യം നിറഞ്ഞ കഥാപാത്രമാണ് ഇന്ദ്രൻസിന്റേതെന്നാണ് ടീസറിൽ നിന്ന് മനസിലാകുന്നത്. ജിജു അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

നേരത്തെ പുറത്തിറക്കിയ ചിത്രത്തിന്റെ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ചോരപുരണ്ട കയ്യിൽ വിലങ്ങണിഞ്ഞ് നിൽക്കുന്ന ദേവ് മോഹനെ ആണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ ചിത്രങ്ങൾക്ക് ശേഷം കമലം ഫിലിംസിൻ്റെ ബാനറിൽ ടി ബി രഘുനാഥൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.

വിനായകൻ, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ പന്ത്രണ്ട് എന്ന ചിത്രമാണ് ദേവ് മോഹന്റേതായി ഒടുവിൽ ഇറങ്ങിയ ചിത്രം. ദേവ് മോഹൻ, ഇന്ദ്രൻസ് എന്നിവരെ കൂടാതെ കലാഭവൻ ഷാജോൺ, സെന്തിൽ കൃഷ്ണ, വെട്ടുകിളി പ്രകാശ്, സുധി കോപ്പ, രാജേഷ് ശർമ്മ, ശ്രീജിത്ത രവി, വിജയകുമാർ, അബിൻ ബിനോ, പ്രതാപൻ, മീനാക്ഷി, ഇന്ദ്രജിത്ത് ജഗൻ, ടീനാ ഭാട്ടിയ, തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Also Read: കയ്യിൽ വിലങ്ങണിഞ്ഞ് ദേവ് മോഹൻ; 'പുള്ളി' റിലീസ് ഉടൻ, പുതിയ പോസ്റ്റർ പുറത്ത്

 

ബിനു കുര്യൻ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഈമയൗ, ജല്ലിക്കെട്ട്, ചുരുളി എന്നീ ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവ്വഹിച്ച ദീപു ജോസഫാണ് ചിത്രസംയോജനം. സംഗീത സംവിധാനം ബിജിബാൽ ആണ്. കലാസംവിധനം പ്രശാന്ത് മാധവ്. രാക്ഷസൻ, സുരറൈ പോട്ര് എന്നീ തമിഴ് ചിത്രങ്ങൾക്ക് ത്രിൽസ് ഒരുക്കിയ വിക്കി മാസ്റ്ററാണ് 'പുളളി'യുടെ സംഘട്ടനരംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. 

ഗുണശേഖർ സംവിധാനം ചെയ്ത 'ശാകുന്തളം' എന്ന ബ്രഹ്മാണ്ഡചിത്രത്തിൽ നായകനായ ദുഷ്യന്തമഹാരാജാവിനെ അവതരിപ്പിക്കുന്നത് ദേവ് മോഹനാണ്. 100 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ സാമന്തയാണ് നായികയായെത്തുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More