Home> Movies
Advertisement

ബോളിവുഡ് ചിത്രം മൈദാനില്‍ കീര്‍ത്തിയ്ക്ക് പകരം പ്രിയാമണിയോ?

കീര്‍ത്തി സുരേഷിനു പകരം പ്രിയാമണിയെ നായികയായി പരിഗണിക്കുന്നു എന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ടുകള്‍.

ബോളിവുഡ് ചിത്രം മൈദാനില്‍ കീര്‍ത്തിയ്ക്ക് പകരം പ്രിയാമണിയോ?

അമിത് ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രമായ മൈദാനില്‍ അജയ് ദേവ്ഗണാണ് നായകന്‍. 

സൗത്ത് ഇന്ത്യന്‍ താരം കീര്‍ത്തി സുരേഷാണ് ഈ ചിത്രത്തില്‍ നായികയെത്തുന്നതെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ആ വാര്‍ത്തയെ തള്ളിക്കൊണ്ട് കീര്‍ത്തി സുരേഷിനു പകരം പ്രിയാമണിയെ നായികയായി പരിഗണിക്കുന്നു എന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ടുകള്‍.

അജയ് ദേവ്ഗണിന്‍റെ ഭാര്യയായിട്ടുള്ള വേഷമായതിനാല്‍ ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം കാരണമാണ് കീര്‍ത്തി സുരേഷിനു പകരം പ്രിയാമണിയെ തിരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മാത്രമല്ല അജയ് ദേവ്ഗണിന്‍റെ ഭാര്യ വേഷം ചെയ്യുന്നതില്‍ നേരത്തെ തന്നെ കീര്‍ത്തിക്കും ആശങ്കകളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബോളിവുഡിലെ ആദ്യ ചിത്രത്തില്‍ തന്നെ ഭാര്യ വേഷം ചെയ്താല്‍ ടൈപ് കാസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നായിരുന്നു കീര്‍ത്തിയുടെ ആശങ്ക എന്നാണ് റിപ്പോര്‍ട്ട്.

മനോജ് ബാജ്‌പേയ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ആമസോണ്‍ പ്രൈം സീരീസായ ഫാമിലിമാനില്‍ ആണ് നേരത്തെ പ്രിയാമണി പ്രത്യക്ഷപ്പെട്ടത്. വന്‍ വിജയമായ ഫാമിലിമാന്റെ രണ്ടാം സീസണിലും പ്രിയാമണി എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Read More