Home> Movies
Advertisement

Vilayath Budha Movie : ചന്ദനക്കൊള്ളക്കാരനായി പൃഥ്വിരാജ്; വിലായത്ത് ബുദ്ധയുടെ ഷൂട്ടിങ് മറയൂരിൽ ആരംഭിച്ചു

Prithviraj Sukumaran Vilayath Budha പൃഥ്വിരാജ് ചിത്രത്തിൽ ഡബിള്‍ മോഹന്‍ എന്ന ചന്ദനക്കൊള്ളക്കാരനായിട്ടാണ് എത്തുന്നത്

Vilayath Budha Movie : ചന്ദനക്കൊള്ളക്കാരനായി പൃഥ്വിരാജ്; വിലായത്ത് ബുദ്ധയുടെ ഷൂട്ടിങ് മറയൂരിൽ ആരംഭിച്ചു

കൊച്ചി : പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായി എത്തുന്ന വിലായത്ത് ബുദ്ധയുടെ ഷൂട്ടിങ് ഇടുക്കി മറയൂരിൽ ആരംഭിച്ചു. വർഷങ്ങളായി മലയാള സിനിമയിൽ അസോസിയേറ്റ സംവിധായകനായി പ്രവർത്തിച്ച ജയൻ നമ്പ്യാർ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമ എന്ന പ്രത്യേകതയും 'വിലായത്ത് ബുദ്ധ’യ്ക്കുണ്ട്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സൗദി വെള്ളക്ക, തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ഉർവശി തീയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് വിലായത്ത് ബുദ്ധ നിർമിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ജി.ആര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ്. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്. സെപ്റ്റംബർ അവസാനം ചിത്രത്തിന്റെ പൂജ നടത്തിയിരുന്നു.

ALSO READ : Monster Movie Update : "തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം"; മോൺസ്റ്ററിലെ ഭാമിനിയെ കുറിച്ച് ഹണി റോസ്

ഡബിള്‍ മോഹന്‍ എന്ന ചന്ദനക്കൊള്ളക്കാരനായിട്ടാണ് ചിത്രത്തിൽ പൃഥ്വിരാജെത്തുന്നത്. ഒപ്പം കോട്ടയം രമേശ് ഭാസ്കരൻ മാഷ് എന്ന ഗുരുവായിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇരുവരെയും കൂടാതെ ഷമ്മി തിലകൻ, അനു മോഹൻ, പ്രിയംവദ കൃഷ്ണൻ, രാജശ്രീ നായർ, ടി.ജെ അരുണാചലം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജേക്സ് ബിജോയ്‌ ആണ്‌ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. '777 ചാര്‍ലി'യുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപാണ് ക്യാമറ. കന്നഡയിലെ ഹിറ്റ് സിനിമകളിലൊന്നായ ബെല്‍ബോട്ടം ക്യാമറ കൈകാര്യം ചെയ്തതും അരവിന്ദ് കശ്യപാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്‌സ് ഇ കുര്യന്‍, വാർത്താപ്രചരണം എംആർ പ്രൊഫഷണൽ‌. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More