Home> Movies
Advertisement

Bhramam Movie : 'ഇത് വെറും ട്രയലറാണ് സർ' അപ്പൊ സിനിമ ഒക്ടോബർ 7ന്, പൃഥ്വിരാജ് ചിത്രം ഭ്രമത്തിന്റെ ട്രയലർ പുറത്തിറങ്ങി

Bhramam ഒക്ടോബർ 7ന് ആമസോൺ പ്രൈം വീഡിയോയിലൂടെ (Amazon Prime Video) ചിത്രം റിലീസ് ചെയ്യുന്നത്.

Bhramam Movie : 'ഇത് വെറും ട്രയലറാണ് സർ' അപ്പൊ സിനിമ ഒക്ടോബർ 7ന്, പൃഥ്വിരാജ് ചിത്രം ഭ്രമത്തിന്റെ ട്രയലർ പുറത്തിറങ്ങി

Kochi ; ഒകോടോബർ ഏഴിന് OTT റിലീസിനൊരുങ്ങുന്ന പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran) ചിത്രം ഭ്രമത്തിന്റെ ട്രയലർ പുറത്ത് വിട്ടു. ദേശീയ അവാർഡ് കരസ്ഥമാക്കി ഹിന്ദി ചിത്രം അന്ധാദുന്റെ (Andhadhun) മലയാളം റീമേക്കാണ് ഭ്രമം (Bhramam). ഒക്ടോബർ 7ന് ആമസോൺ പ്രൈം വീഡിയോയിലൂടെ (Amazon Prime Video) ചിത്രം റിലീസ് ചെയ്യുന്നത്. 

അന്ധാദുനിൽ അന്ധനായി അഭിനയിച്ച ആയുഷ്മാൻ ഖുറാനയുടെ കഥാപത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജിനെ കൂടാതെ ഉണ്ണി മുകുന്ദൻ, രാശി ഖന്ന, സുധീർ കരമന, മംമ്ത മോഹൻദാസ്, ശങ്കർ, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 

ALSO READ : Bhramam Movie : 'ഇവൻ അധോലോകത്തെ വെല്ലുന്ന സൈസാണ്' പൃഥ്വിരാജ് അന്ധനായി എത്തുന്ന ഭ്രമത്തിന്റെ ടീസർ പുറത്തിറങ്ങി

രവി കെ ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വലിയ തോതിൽ നിരൂപക-പ്രേക്ഷക പ്രശംസ ലഭിച്ച ചിത്രമായിരുന്നു അന്ധാദുൻ. ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാൻ ഖുറാനയ്ക്ക് ദേശീയ അവാർഡ് ലഭിക്കുകയും ചെയ്തിരുന്നു.

രാശി ഖന്നയാണ് രാധിക ആപ്‌തെ അവതരിപ്പിച്ച കഥാപാത്രത്തെയും മംമ്ത മോഹൻദാസ് തബു അവതരിപ്പിച്ച കഥാപാത്രമായും ചിത്രത്തിൽ എത്തും. ഉണ്ണി മുകുന്ദൻ ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് എത്തുന്നത്. കൂടാതെ പഴയകാല നടൻ ശങ്കറും സിനിമയിലെത്തുന്നുണ്ട്.

ALSO READ : Prithviraj Sukumaran's Bhramam : പൃഥ്വിരാജ് ചിത്രം ഭ്രമം ഒക്ടോബർ 7 ന് ആമസോൺ പ്രൈം വീഡിയോയിൽ എത്തുന്നു

ഭ്രമത്തിൽ നിന്ന് തന്റെ മകളെ താൻ ബിജെപി രാഷ്ട്രീയം തിരഞ്ഞെടുത്തത് മൂലം ഒഴിവാക്കിയെന്ന് ആരോപണവുമായി നടനും നടി അഹാന കൃഷ്‌ണയുടെ അച്ഛനുമായ കൃഷ്‌ണകുമാർ രംഗത്തെത്തിയിരുന്നു. എന്നാൽ ഈ ആരോപണത്തെ നിർമ്മാതാക്കൾ നിഷേധിക്കുകയും ചെയ്തിരുന്നു. കൂടാതെ അഹാനയും കൃഷ്ണകുമാറിന്റെ വാദത്തെ തള്ളിക്കളഞ്ഞിരുന്നു.

ALSO READ : തന്റെ രാഷ്ട്രീയ താത്പര്യങ്ങൾ മൂലം അഹാനയെ പൃഥ്വിരാജ് ചിത്രത്തിൽ നിന്ന് പുറത്താക്കിയെന്ന് കൃഷ്‌ണകുമാർ; പുറത്താക്കലിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളില്ലെന്ന് നിർമ്മാതാക്കൾ

സിനിമയിൽ നിന്ന് കഥാപാത്രത്തെ ഒഴിവാക്കിയതിന് പിന്നിൽ യാതൊരു വിധ രാഷ്ട്രീയ താത്പര്യങ്ങളില്ലെന്നും കഥാപാത്രമായി അഹാന തീരെ അനുയോജ്യമല്ലാത്തത് മൂലമാണ് സിനിമയിൽ നിന്ന് പുറത്താക്കിയതെന്ന് നിർമ്മാതാക്കൾ വിശദീകരണം നൽകി. അത് മാത്രമല്ല അഹാന കൃഷ്‌ണയെ മാറ്റിയതിൽ പൃഥ്വിരാജ് സുകുമാരന് യാതൊരു ബന്ധവുമില്ലെന്ന് അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
Read More