Home> Movies
Advertisement

ഗര്‍ഭിണിയായ ആനയുടെ മരണം; വസ്തുതകള്‍ പങ്കുവച്ച് പൃഥ്വിരാജ്...

സൈലന്‍റ് വാലിയില്‍ സ്ഫോടകവസ്തു പൊട്ടി പരുക്കേറ്റ, ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വിവാദം കത്തുകയാണ്‌.

ഗര്‍ഭിണിയായ ആനയുടെ മരണം; വസ്തുതകള്‍ പങ്കുവച്ച് പൃഥ്വിരാജ്...

സൈലന്‍റ് വാലിയില്‍ സ്ഫോടകവസ്തു പൊട്ടി പരുക്കേറ്റ, ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വിവാദം കത്തുകയാണ്‌. 

കേരളത്തിലെ ഒരു ഗ്രാമത്തില്‍ നടന്ന ഈ സംഭവത്തിനെതിരെ ചലച്ചിത്ര-കായിക മേഖലയിലെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. 

എന്നാല്‍, സംഭവത്തിന്‍റെ വസ്തുതകള്‍ നിരത്തി രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണേന്ത്യന്‍ ചലച്ചിത്ര താരം പൃഥ്വിരാജ് (Prithviraj Sukumaran). പുറത്ത് വന്ന്, വിവാദങ്ങള്‍ സൃഷ്‌ടിച്ച റിപ്പോര്‍ട്ടുകള്‍ തിരുത്തി വസ്തുതകള്‍ നിരത്തിയാണ് പൃഥ്വിരാജ് ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്.

സ്ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ ആനയ്ക്ക് നല്‍കുകയായിരുന്നുവെന്നും അത് പൊട്ടിതെറിച്ച് വായിലും നാക്കിലും പരിക്കേറ്റ ആന രണ്ടു മൂന്നു ദിവസം പട്ടിണി കിടന്നാണ് ചരിഞ്ഞതെന്നുമായിരുന്നു റിപ്പോര്‍ട്ട്. 

ആന ചരിഞ്ഞ സംഭവം;മലപ്പുറം വിവാദം;മേനകാ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം!

Social Media-യില്‍ നിരവധി പേരാണ് ഈ സംഭവത്തെ സാമുദായികവത്കരിച്ച് വിവാദമാക്കാന്‍ ശ്രമിച്ചത്.  മലയാളത്തിലെ പ്രമുഖ വാര്‍ത്ത മാധ്യമത്തിന്റെ ഓണ്‍ലൈനില്‍ നിന്നുള്ള ചില വിവരങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. 

പൃഥ്വിരാജ് പങ്കുവച്ച വിവരങ്ങള്‍: 

1. സ്ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ ആനയ്ക്ക് കഴിക്കാന്‍ നല്‍കിയതല്ല. 

2. കൃഷികള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്താനായാണ് പൈനപ്പിളില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചു വച്ചിരുന്നത്. 

3. നിയമപരമല്ലെങ്കിലും പാവപ്പെട്ട കര്‍ഷകര്‍ കൃഷി സംരക്ഷിക്കാന്‍ ചെയ്യുന്ന ഒരു രീതിയാണിത്. 

4.  ഈ സംഭവം നടന്നത് പാലക്കാട് ജില്ലയിലാണ്. മല്ലപുറത്തല്ല.

5. ഈ സംഭവത്തിനു യാതൊരു തരത്തിലുമുള്ള സാമുദായിക ബന്ധമില്ല. 

6. ഫോറസ്റ്റ് അധികൃതരും പോലീസും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

7. സംഭവ സ്ഥലത്തെത്തിയ ഫോറസ്റ്റ് അധികൃതര്‍ ആനയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 

8. ആന ചരിഞ്ഞത് മെയ്‌ 27നാണ്. ജൂണ്‍ രണ്ടിനല്ല. 

ഗർഭിണിയായ കാട്ടാന ചരിഞ്ഞ സംഭവം, കർഷകനായ മലപ്പുറം സ്വദേശി അറസ്റ്റിൽ

ബോളിവുഡ് ചലച്ചിത്ര താരങ്ങളായ അക്ഷയ് കുമാര്‍ (Akshay Kumar) സൊനാക്ഷി സിന്‍ഹ (Sonakshi Sinha), ശ്രദ്ധ കപൂര്‍ (Shraddha Kapoor) തുടങ്ങിയവര്‍ സംഭവത്തിനു ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നു ആവശ്യപ്പെട്ട് നേരത്തെ രംഗത്തെത്തിയിരുന്നു.  

Read More