Home> Movies
Advertisement

Prithviraj : "മലയാളത്തിൽ നിന്ന് ഉടൻ തന്നെ ഒരു പാൻ ഇന്ത്യ ഹിറ്റ് ചിത്രം ഉണ്ടാകും"; പൃഥ്വിരാജ്

Prithviraj Latest Interview : സിനിമയുടെ എല്ലാ മേഖലകളിലും നിരവധി കഴിവുകൾ ഉള്ള ആളുകളാണ് മലയാളം സിനിമ മേഖലയിൽ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.

 Prithviraj :

മലയാളം സിനിമ മേഖലയിൽ വളരെയധികം കഴിവുകൾ ഉള്ള നിരവധി പേരാണ് ഉള്ളതെന്നും അതിനാൽ തന്നെ മലയാളത്തിൽ നിന്ന് പാൻ ഇന്ത്യ തലത്തിൽ വമ്പൻ ഹിറ്റായി മാറുന്ന ഒരു ചിത്രം ഉടൻ ഉണ്ടാകുമെന്ന് നടൻ പൃഥ്വിരാജ്. സിനിമയുടെ എല്ലാ മേഖലകളിലും നിരവധി കഴിവുകൾ ഉള്ള ആളുകളാണ് മലയാളം സിനിമ മേഖലയിൽ  ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ്  പറഞ്ഞത്. താനല്ല മറ്റൊരാളിൽ നിന്ന് അങ്ങനെയൊരു ചിത്രം വന്നാലും തനിക്ക് വളരെയധികം സന്തോഷമാണെന്ന് താരം പറഞ്ഞു. അങ്ങനെയല്ലെങ്കിൽ നടനായോ, സംവിധായകനായോ, നിർമ്മാതാവായോ അത്തരത്തിൽ ഒരു ചിത്രത്തിന് പങ്കാളിയാകാനോ, അങ്ങനെ ഒരു ചിത്രം ഉണ്ടാകാൻ കാരണമാകുകയോ ചെയ്‌താൽ അതായിരിക്കും തന്റെ ഏറ്റവും വലിയ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. പൃഥ്വിരാജിന്റെ ഏറ്റവും പുതിയ സിനിമ കാപ്പയുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാപ്പ ക്രിസ്തുമസ് റിലീസ് ആയി ഡിസംബർ 22 ന് തീയേറ്ററുകളിൽ എത്തും.  കടുവയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമാണ് കാപ്പ.  ചിത്രത്തിൻറെ ട്രെയ്‌ലർ ഈ മാസം ആദ്യം പുറത്തുവിട്ടിരുന്നു. ചിത്രത്തിൻറെ ട്രെയ്‌ലർ തന്നെ പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും ഉണർത്തിയിരുന്നു. ഗുണ്ട തലവനിൽ നിന്ന് രാഷ്ട്രീയ നേതാവിലേക്ക് എത്തുന്ന ഒരാളാണ് പൃഥ്വിരാജിന്റെ കഥാപാത്രമായ കൊട്ട മധുവെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. 

ALSO READ: Prithviraj on Pathaan Controversy: ''ഒരു കലാരൂപത്തോടും ഇങ്ങനെ ചെയ്യരുത്''; 'പത്താൻ' വിവാദത്തിൽ പ്രതികരിച്ച് പൃഥ്വിരാജ്

കാപ്പ ഗുണ്ടകളുടെയും ക്വട്ടേഷൻ ടീമുകളുടെയും കഥപറയുന്ന ചിത്രമാണ്. അപർണ ബാലമുരളിയാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്.  ആസിഫ് അലി, അന്ന ബെൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അപർണ ബാലമുരളി ആദ്യമായി പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും കാപ്പയ്ക്കുണ്ട്. ചിത്രത്തിൽ വളരെ വേറിട്ട ലുക്കിലാണ് പൃഥ്വിരാജ് എത്തുന്നത്.

തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന, ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി' എന്ന നോവെല്ലയെ ആസ്‍പദമാക്കി ഒരുക്കുന്ന ചിത്രമാണ് കാപ്പ.  ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. ഫെഫ്‍ക റൈറ്റേഴ്സ് യൂണിയന്‍ നിർമ്മിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും കാപ്പക്കുണ്ട്.   തിയറ്റര്‍ ഓഫ് ഡ്രീംസ് എന്ന നിര്‍മ്മാണക്കമ്പനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്സ് യൂണിയന്‍ ചിത്രം നിര്‍മ്മിക്കുന്നത്. 

 ക്ഷേമ പ്രവർത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് ഡോൾവിൻ കുര്യാക്കോസ്, ജിനു.വി എബ്രഹാം, ദിലീഷ് നായർ എന്നിവർ പങ്കാളികളായ തിയറ്റർ ഓഫ് ഡ്രീംസ് എന്ന ചലച്ചിത്രനിർമ്മാണ കമ്പനിയുമായി ചേർന്ന് ഈ ചിത്രത്തിനായി പ്രവർത്തിക്കുന്നത്. ചിത്രത്തിൽ അറുപതോളം നടീനടന്മാർ അണിനിരക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. തിരുവനന്തപുരം തന്നെയാവും സിനിമയുടെയും പശ്ചാത്തലം. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. കലാസംവിധാനം ദിലീപ് നാഥ്. വസ്ത്രാലങ്കാരം സമീര സനീഷ്. ചമയം റോണക്സ് സേവ്യര്‍. സ്റ്റില്‍സ് ഹരി തിരുമല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു വൈക്കം, അനില്‍ മാത്യു. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്.  പി.ആർ.ഒ - ശബരി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More