Home> Movies
Advertisement

Pravinkoodu Shap Movie : പ്രാവിൻകൂട് ഷാപ്പുമായി ബേസിലും സൗബിനും ചെമ്പനും; നിർമാണം അൻവർ റഷീദ്

Pravinkoodu Shap Movie Updates : പ്രാവിൻകൂട് ഷാപ്പ് സിനിമയുടെ ചിത്രീകരണം എറണാകുളത്തും തൃശൂരുമായി ചിത്രീകരണം ആരംഭിച്ചു.

Pravinkoodu Shap Movie : പ്രാവിൻകൂട് ഷാപ്പുമായി ബേസിലും സൗബിനും ചെമ്പനും; നിർമാണം അൻവർ റഷീദ്

സംവിധായകൻ അൻവർ റഷീദിന്റെ ചലചച്ചിത്ര നിർമാണ കമ്പനിയായ അൻവർ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. സൗബിൻ ഷാഹിർ, ബേസിൽ ജോസ‌ഫ്, ചെമ്പൻ വിനോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് പ്രാവികൂട് ഷാപ്പ് എന്നാണ് പേരിട്ടിരിക്കുന്നത്. നവാഗതനായ ശ്രീരാജ് ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രാവിൻ കൂട് ഷാപ്പിന്റെ ചിത്രീകരണം എറണാകുളത്തും തൃശൂരുമായി ആരംഭിച്ചു. ചിത്രത്തിൽ ചാന്ദ്‌നീ ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ്.തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മഞ്ഞുമ്മൽ ബോയ്‌സിന്റെ വലിയ വിജയത്തിനു ശേഷ൦ ഷൈജു ഖാലിദാണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ഡാര്‍ക്ക്‌ ഹ്യൂമര്‍ ശൈലിയിലുള്ള 'പ്രാവിന്‍ കൂട് ഷാപ്പി'നുവേണ്ടി തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ചിത്രങ്ങള്‍ക്കുശേഷം വിഷ്ണു വിജയ്‌ സംഗീതം ഒരുക്കുന്നു. ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന 'ആവേശ'ത്തിനു ശേഷം എ ആൻഡ് എ എന്റര്‍ടൈന്‍മെന്റ്സ് ആണ് 'പ്രാവിന്‍ കൂട് ഷാപ്പ്' പ്രദര്‍ശനത്തിനെത്തിക്കുന്നത്.

ALSO READ : Premalu Movie : ‘പ്രേമലു’ തെലുങ്ക്; വിതരണം ഏറ്റെടുത്ത് രാജമൗലിയുടെ മകൻ; കോടികളുടെ ഡീൽ

വരികള്‍ - മു.രി, പ്രൊഡക്ഷന്‍ ഡിസൈനർ - ഗോകുല്‍ ദാസ്, എഡിറ്റര്‍ - ഷഫീഖ് മുഹമ്മദ് അലി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - അബ്രു സൈമണ്‍, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - എ.ആര്‍ അന്‍സാര്‍, കോസ്റ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ് - റോണക്സ്‌ സേവ്യർ, ആക്ഷൻ - കലൈ മാസ്റ്റർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബിജു തോമസ്‌, സ്റ്റില്‍സ് - രോഹിത് കെ സുരേഷ്, ഡിസൈന്‍സ് - ഏസ്തെറ്റിക്ക് കുഞ്ഞമ്മ, പിആര്‍ഒ - ആതിര ദില്‍ജിത്ത്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More