Home> Movies
Advertisement

Salar: റിലീസിന് മുന്നേ ആർ.ആർ. ആർ റെക്കോർഡ് തകർത്ത് സലാർ; ഇത് ചരിത്രം...!

Salar Movie Update: അമേരിക്കയിലെ എല്ലാ സിനിമാ തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യുമെന്ന് സലാർ യുഎസ് വിതരണക്കാർ അറിയിച്ചു.

Salar: റിലീസിന് മുന്നേ ആർ.ആർ. ആർ റെക്കോർഡ് തകർത്ത് സലാർ; ഇത് ചരിത്രം...!

പാൻ ഇന്ത്യ സ്റ്റാർ നടൻ പ്രഭാസും കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലും ഒന്നിക്കുന്ന ചിത്രമാണ് 'സലാർ'. രണ്ട് ഭാഗങ്ങളായാണ് ഈ ചിത്രം ഒരുങ്ങുന്നത്.  ചിത്രം സെപ്റ്റംബർ 28ന് ലോകമെമ്പാടും റിലീസ് ചെയ്യും. എന്നാൽ റിലീസിന് മുമ്പേ തന്നെ സലാർ തരംഗം സൃഷ്ടിക്കുകയാണ്. 'ആർആർആർ' സ്ഥാപിച്ച റെക്കോർഡ് സലാർ തകർത്തിരിക്കുകയാണ്. അതെ.. അമേരിക്കയിലെ എല്ലാ സിനിമാ തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യുമെന്ന് സലാർ യുഎസ് വിതരണക്കാർ അറിയിച്ചു. ഇതുവരെ ഒരു കന്നട, തെലുങ്ക് സിനിമകളും ഇത്തരമൊരു നേട്ടം കൈവരിച്ചിട്ടില്ല. RRR സിനിമ 285 സിനിമാർക്ക് തിയേറ്ററുകളിൽ റിലീസ് ചെയ്ത് റെക്കോർഡ് സൃഷ്ടിച്ചിരുന്നു.

ALSO READ: ഏറ്റുമുട്ടാനില്ല! തമിഴ് ജയിലറിനൊപ്പം മലയാളം ജയിലർ എത്തില്ല; ധ്യാൻ ചിത്രം റിലീസ് മാറ്റി

ഇപ്പോഴിതാ അതിനെ മറികടക്കാൻ ഒരുങ്ങുകയാണ് സലാർ. മാത്രമല്ല, വടക്കേ അമേരിക്കയിൽ 1980-ലധികം സ്‌ക്രീനുകളിലാണ് സലാർ എന്ന ചിത്രം റിലീസ് ചെയ്യുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സലാറിൽ ശ്രുതി ഹാസനാണ് നായിക. മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ, ജഗപതി ബാബു തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കന്നഡ സ്റ്റാർ ഹീറോ യാഷ് സലാറിൽ അതിഥി വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ട്. വൻ ബജറ്റിൽ ഹോംബാലെ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററും ടീസറും ഇതിനോടകം പുറത്തിറങ്ങി മികച്ച പ്രതികരണം നേടിയിരുന്നു. കെജിഎഫിന്റെ മാതൃകയിലായിരിക്കും സലാർ ചിത്രം എത്തുകയെന്നും വാർത്തകളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More