Home> Movies
Advertisement

"ഒട്ടും റൊമാന്റിക് അല്ലാത്ത വിഡ്ഢിയാണ് എന്റെ ഭാര്യ"; ശിൽപ ബാലയുടെ ഭർത്താവിന്റെ വിവാഹ വാർഷിക പോസ്റ്റ് ഇങ്ങനെ..

2016 ലാണ് ശിൽപ ഡോക്ടറായ വിഷ്ണുവിനെ വിവാഹം ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് ഇവരുടെ ആറാം വിവാഹ വാർഷികം നടന്നത്.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട അവതാരകയാണ് ശിൽപ ബാല. 2016 ലാണ് ശിൽപ ഡോക്ടറായ വിഷ്ണുവിനെ വിവാഹം ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് ഇവരുടെ ആറാം വിവാഹ വാർഷികം നടന്നത്. വിവാഹ വാർഷിക ദിനത്തിൽ വിഷ്ണുവിന്റെ പോസ്റ്റ് വൈറലായി മാറുകയാണ്. രസകരമായ ഈ പോസ്റ്റിലേക്ക് പോകാം. വിഷ്ണുവിന്റെ വാക്കുകൾ ഇങ്ങനെ..

fallbacks

"2009 ല്‍ ഒരു ഡാന്‍സ് പ്രോഗ്രാമിന് ഇടയില്‍ അവളെ ഞാന്‍ ആദ്യമായി കാണുമ്പോള്‍ കരുതിയത് ഭയങ്കര ജാഡയായിരിയ്ക്കും എന്നാണ്. 2012 ല്‍ അവളെ ഞാന്‍ വീണ്ടും കണ്ടുമുട്ടി. ജീവിതത്തിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്ന് പോകുകയായിരുന്ന എന്നെ അവള്‍ ആശ്വസിപ്പിച്ചു. അവള്‍ ഇപ്പോഴും ദുര്‍ബലരെ ഇഷ്ടത്തോടെ ആശ്വസിപ്പിയ്ക്കുന്നു. അതിന് ശേഷം പത്ത് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം, അവള്‍ എന്റെയും തക്കിട്ടുവിന്റെയും തൊട്ടടുത്ത് കിടന്ന്, ഞാന്‍ ഈ മെസേജ് ടൈപ്പ് ചെയ്യുന്നത് ശ്രദ്ധിയ്ക്കാതെ, അവളുടെ യൂട്യൂബ് ചാനലിന്റെ വീഡിയോ എഡിറ്റ് ചെയ്യുന്നു. ഇപ്പോള്‍ ഏതാണ്ട് അര്‍ധരാത്രി കഴിഞ്ഞിരിയ്ക്കും. ഇന്ന് ഞങ്ങളുടെ ആറാം വിവാഹ വാര്‍ഷികമാണ്, അവള്‍ എന്നെ ആശംസിക്കാന്‍ മറന്നു. എന്റെ ഇതുപോലുള്ള ചെറിയ പ്രതീക്ഷകള്‍ നിറവേറ്റാതെ അവളെപ്പോഴും എന്നെ ദേഷ്യം പിടിപ്പിയ്ക്കുന്നു.

fallbacks

ഒരിക്കലും റൊമാന്റിക്ക് അല്ലാത്ത വിഡ്ഢി. എന്നിരുന്നാലും ഒരു ദിവസം എങ്കിലും അവളില്‍ നിന്ന് അകന്ന് ഇരിയ്ക്കുന്നത് എന്നെ ശ്വാസം മുട്ടിപ്പിയ്ക്കുന്നത് പോലെയാണ്. കാരണം അതാണ് അവള്‍, ഒരു ദിവസം എങ്കിലും എനിക്കൊപ്പം ഇല്ലെങ്കിലും അവളെ മിസ്സ് ചെയ്യ്പ്പിയ്ക്കും. അവളോടുള്ള ഈ സ്‌നേഹവും ആശ്രിതത്വവും എന്നും ഇതുപോലെ നിലനില്‍ക്കും എന്ന് പ്രതീക്ഷിക്കുന്നു. കാരണം ഈ ലോകത്തെ മറ്റെന്തിനെക്കാളും എനിക്ക് ഇഷ്ടമുള്ള ബന്ധമാണിത്. ചിലപ്പോള്‍ ഇത് പോസ്റ്റ് ചെയ്തതിന് നാളെ അവള്‍ എന്നെ വഴക്ക് പറഞ്ഞേക്കും. പക്ഷെ ഞാനത് കാര്യമാക്കുന്നില്ല. വിവാഹ വാര്‍ഷിക ആശംസകള്‍ ചിക്കു''. 

fallbacks

ഇതിന് മറുപടിയായി ശിൽപ പോസ്റ്റ് സ്റ്റോറിയാക്കി എഴുതി. ശിൽപയുടെ വാക്കുകൾ ഇങ്ങനെ. "എഴുന്നേറ്റത് തന്നെ എന്റെ ഭർത്താവിന്റെ ഈ അടിപൊളി അനിവേഴ്സറി പോസ്റ്റ് കണ്ടതോടെയാണ്. ഓരോ വരിയും വായിക്കുമ്പോഴും അടുത്തത് എന്താണ് എഴുതിയെക്കുന്നത് പേടിച്ച് ആലോചിച്ചാണ് നിന്നത്. ആ പേടിയിൽ ഒരു അറ്റാക്ക് വരെ സംഭവിക്കാൻ സാധ്യത ഉണ്ടായിരുന്നു. എന്തായാലും ഞാൻ ചിലവ് ചെയ്യും. അത് ഈ പോസ്റ്റ് ചെയ്തത് കൊണ്ട് മാത്രം അല്ല. എന്റെ സഹായമില്ലാതെ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് എങ്കിലും ചെയ്തതുകൊണ്ട് മാത്രം. ഹാപ്പി അനിവേഴ്സറി. എനിക്ക് ഒരുപാട് ഇഷ്ടമാണ്".

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More