Home> Movies
Advertisement

എനിക്ക് ഐശ്വര്യ റായിയോട് അസൂയ തോന്നുന്നു; മീനയുടെ പോസ്റ്റ് വൈറലാകുന്നു

ചിത്രത്തിൽ നന്ദിനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഐശ്വര്യ റായിയാണ്. അതിനെ കുറിച്ചുള്ള മീനയുടെ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്

എനിക്ക് ഐശ്വര്യ റായിയോട് അസൂയ തോന്നുന്നു; മീനയുടെ പോസ്റ്റ് വൈറലാകുന്നു

തെന്നിന്ത്യൻ സിനിമാലോകം പ്രതീക്ഷയോടെ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ ഇന്ന് തീയറ്ററുകളിൽ എത്തയിരിക്കുകയാണ്. ചിയാൻ വിക്രം, ഐശ്വര്യ റായ് ബച്ചൻ, ജയം രവി, കാർത്തി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസർ, സത്യരാജ്, പാർത്ഥിപൻ, ശരത് കുമാർ, ലാൽ, റഹ്മാൻ, അദിതി റാവു ഹൈദരലി, പ്രഭു തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിന്റെ ആദ്യ പകുതി ഗംഭീരം എന്ന അഭിപ്രായത്തോട് മുന്നേറുകയാണ്. ഈ സമയം മീന പങ്കിട്ട ഒരു പോസ്റ്റ് ആണ് വൈറലാകുന്നത്.  

Also Read: പുസ്തകത്തിൽ നിന്ന് ഒരിഞ്ച് മാറിയിട്ടില്ല; പൊന്നിയിൻ സെൽവൻ ആദ്യ പകുതി ഗംഭീരം 

ചിത്രത്തിൽ നന്ദിനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഐശ്വര്യ റായിയാണ്.  അതിനെ കുറിച്ചുള്ള മീനയുടെ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.  തനിക്ക് ആദ്യമായി ഒരാളോട് അസൂയ തോന്നുവെന്നാണ് മീന പങ്കുവെച്ച പോസ്റ്റ്.  ഐശ്വര്യ റായിയോട് തനിക്ക് അസൂയ തോന്നുവെന്നും അതിന് പിന്നിലുള്ള കാര്യവും വ്യക്തമാക്കി കൊണ്ടായിരുന്നു മീനയുടെ പോസ്റ്റ്. ഈ പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. 

Also Read: ക്ലാസിൽ വച്ച് പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meena Sagar (@meenasagar16)

Also Read: വയർ ഉള്ളിലാക്കാൻ ഈ മാന്ത്രിക പാനീയം വീട്ടിൽ തയ്യാറാക്കൂ, വൈകാതെ ലഭിക്കും 

'ഓക്കേ, എനിക്കിത് ഇനിയും മൂടിവെക്കാൻ കഴിയില്ല. അത് എന്നെ ശ്വാസം മുട്ടിക്കുന്നു. നെഞ്ചിൽ നിന്നും അത് ഒഴിവാക്കണം. ഞാൻ അസൂയാലുവാണ്!!  ജീവിതത്തിൽ ആദ്യമായി ഒരാളോട് എനിക്ക് അസൂയ തോന്നുന്നു. ഐശ്വര്യ റായ് ബച്ചൻ കാരണം അവർക്ക് പൊന്നിയിൻ സെൽവനിൽ എന്റെ സ്വപ്ന കഥാപാത്രമായ നന്ദിനിയെ അവതരിപ്പിക്കാൻ അവസരം കിട്ടി' എന്നായിരുന്നു മീനയുടെ പോസ്റ്റ്. 

തെന്നിന്ത്യൻ സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ'.  ലൈക്ക പ്രൊഡക്ഷൻസ്, മദ്രാസ്‌ ടാക്കീസ് എന്നിവര്‍ സംയുക്തമായി നിർമ്മിക്കുന്ന ‘പൊന്നിയിൻ സെൽവൻ’ തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലായിട്ടാണ് റിലീസിനെത്തുന്നത്. അഞ്ഞൂറ് കോടി മുതൽമുടക്കിലാണ് ഈ ബ്രഹ്മാണ്ഡചിത്രം ഒരുങ്ങിയിരിക്കുന്നത്. രണ്ടു ഭാഗങ്ങളായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മണിരത്നം, കുമരവേല്‍, ജയമോഹന്‍ (സംഭാഷണം) എന്നിവര്‍ ചേര്‍ന്നാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് രവി വര്‍മ്മന്‍, ചിത്രസന്നിവേശം ശ്രീകര്‍ പ്രസാദ്‌, കലാസംവിധാനം തൊട്ടാധരണി, സംഗീതം എ ആര്‍ റഹ്മാന്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
Read More