Home> Movies
Advertisement

Pathonpatham Noottandu: 'പത്തൊൻപതാം നൂറ്റാണ്ട്' ഉടനെത്തും; റിലീസ് പ്രഖ്യാപിച്ച് വിനയൻ

പത്തൊമ്പതാം നൂറ്റാണ്ട് ഈ സെപ്റ്റംബറിൽ റിലീസ് ചെയ്യുമെന്നാണ് സംവിധായകൻ അറിയിച്ചിരിക്കുന്നത്. എന്നാൽ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.‌ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനയൻ ഇക്കാര്യം അറിയിച്ചത്.

Pathonpatham Noottandu: 'പത്തൊൻപതാം നൂറ്റാണ്ട്' ഉടനെത്തും; റിലീസ് പ്രഖ്യാപിച്ച് വിനയൻ

സിജു വിൽസണെ കേന്ദ്രകഥാപാത്രമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. ഈ ബി​ഗ് ബജറ്റ് ചിത്രത്തിൽ പോരാളിയായ ആറാട്ടുപുഴ വേലായുധ ചേകവരായാണ് സിജു വേഷമിടുന്നത്. ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള ചോദ്യങ്ങളാണ് പ്രേക്ഷകർക്ക് എപ്പോഴും ചോദിക്കാനുണ്ടായിരുന്നത്. ഈ ചോദ്യങ്ങൾക്ക് ഉത്തരവുമായി എത്തിയിരിക്കുകയാണ് വിനയൻ. പത്തൊമ്പതാം നൂറ്റാണ്ട് ഈ സെപ്റ്റംബറിൽ റിലീസ് ചെയ്യുമെന്നാണ് സംവിധായകൻ അറിയിച്ചിരിക്കുന്നത്. എന്നാൽ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.‌ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനയൻ ഇക്കാര്യം അറിയിച്ചത്. വരുന്ന ഫെസ്റ്റിവൽ സീസണിൽ റിലീസ് ചെയ്യുമെന്ന് നേരത്തെ വിനയൻ അറിയിച്ചിരുന്നു. 

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്: 

"പത്തൊൻപതാം നൂറ്റാണ്ടിന്റെ പബ്ളിസിറ്റി വർക്ക് ആരംഭിച്ചിരിക്കുന്നു..ഗോകുലം മുവീസ് തന്നെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. എറണാകുളം ഷേണായിസ് തിയറ്ററിൽ വച്ചിരിക്കുന്ന ബോർഡാണിത്..ചിത്രം സെപ്തംബറിൽ തീയറ്ററുകളിൽ എത്തും..." 

 

Also Read: Pathonpatham Noottandu: അടിയാളന്മാരുടെ നേതാവ്, ആറാട്ടുപുഴ വേലായുധ ചേകവരായി സിജു വിൽസൺ; വിനയന്റെ പത്തൊൻപതാം നൂറ്റാണ്ട് ടീസർ

കയാദു ലോഹര്‍ ആണ് ചിത്രത്തിലെ നായികയായെത്തുന്നത്. നങ്ങേലി എന്ന കഥാപാത്രത്തെയാണ് കയാദു അവതരിപ്പിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വി കെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്ത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, രേണു സുന്ദര്‍, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് എന്നിവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഗോകുലം മുവീസ് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. നാല് ഗാനങ്ങളുടെ റെക്കോര്‍ഡിംഗ് പൂര്‍ത്തിയായി കഴിഞ്ഞു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്. പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത് സന്തോഷ് നാരായണനാണ്. ഷാജികുമാർ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് കഥ. അടിയാളന്മാർ അനുഭവിച്ചിരുന്ന കഷ്ടതകൾ, അവരെ അതിക്രൂരമായി പീഡിപ്പിച്ചിരുന്ന ജന്മിമാർ എന്നിവയൊക്കെയാണ് ചിത്രത്തിൽ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More