Home> Movies
Advertisement

Parvathy Thiruvothu : പ്രെഗ്നൻസി കിറ്റിന്റെ ചിത്രവുമായി പാർവതിയും നിത്യ മേനനും; പുതിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

അഞ്ജലി മേനോന്റെ പുതിയ ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായിട്ടുള്ള പോസ്റ്റുകളാണ് ഇവയെന്നാണ് സൂചന. റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിന്റ പേര് വണ്ടർ വുമൺ എന്നാണ്.

Parvathy Thiruvothu : പ്രെഗ്നൻസി കിറ്റിന്റെ ചിത്രവുമായി പാർവതിയും നിത്യ മേനനും; പുതിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

പാർവതി  തിരുവോത്തിന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പ്രെഗ്നൻസി ടെസ്റ്റിന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് സൊ ദി വണ്ടർ ബിഗിൻസ് എന്ന അടിക്കുറുപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ആദ്യം താരത്തിന് ആശംസകൾ നേർന്ന് ആരാധകർ പിന്നീട് ഇത് സിനിമയുടെ പ്രൊമോഷൻ ആണെന്നത്തിലേക്ക് ചർച്ചകൾ പോകുകയായിരുന്നു. ഇത് സ്ഥിരീകരിച്ച് കൊണ്ട് നിത്യ മേനോനും ഗായിക സയനോര ഫിലിപ്പും ഇതേ ചിത്രം ഇതേ അടി കുറുപ്പോട് കൂടി പങ്കുവെച്ചിട്ടുണ്ട്.

അഞ്ജലി മേനോന്റെ പുതിയ ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായിട്ടുള്ള പോസ്റ്റുകളാണ് ഇവയെന്നാണ് സൂചന. റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിന്റ പേര് വണ്ടർ വുമൺ എന്നാണ്. നാദിയ മൊയ്ദു, പാർവതി തിരുവോത്ത് , നിത്യ മേനോൻ, പദ്മ പ്രിയ, അർച്ചന പദ്മിനീ എന്നിവർ  ചിത്രത്തിൽ ഗർഭിണികളായി എത്തുമെന്നാണ് സൂചന. കൂടാതെ  സായനോര ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ടാകും. ചിത്രത്തിൻറെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ALSO READ: Ullozhukku Movie : വരാനിരിക്കുന്നത് അതിശക്തമായ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയോ?; പാർവതി തിരുവോത്ത് - ഉർവ്വശി ചിത്രം ഉള്ളൊഴുക്കിന്റെ ഷൂട്ടിങ് പൂർത്തിയായി

 അതേസമയം പാർവതിയുടെ റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് ഉള്ളൊഴുക്ക്. പാർവതി തിരുവോത്തിനൊപ്പം ഉർവശിയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തും. ചിത്രത്തിൻറെ ഷൂട്ടിങ് നേരത്തെ പൂർത്തിയായിരുന്നു. അതിശക്തമായ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയായിരിക്കും ഉള്ളൊഴുക്ക് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നവാഗത സംവിധായകനായ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉള്ളൊഴുക്ക്. ടോവിനോയുടെ ഡിയർ ഫ്രണ്ടിൽ അഭിനയിച്ച അർജുൻ രാധാകൃഷ്‌ണനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഏറെ നിരൂപക പ്രശംസകൾ നേടിയ വിർജിൻ, സ്വീറ്റ് ഹേർട്ട് എന്നീ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള സംവിധായകനാണ് ക്രിസ്റ്റോ ടോമി.  

ഉള്ളൊഴുക്കിന്റെ തിരക്കഥയ്ക്ക് സംവിധായകന് ഒരു മത്സരത്തിൽ ഒന്നാം സമ്മാനവും നേടിയിരുന്നു. ബോളിവുഡ് നടൻ ആമിർ ഖാൻ,  പികെയുടെ സംവിധായകൻ രാജ്കുമാർ ഹിരാനി എന്നിവർ അടങ്ങുന്ന ജൂറിയാണ് ഒന്നാം സ്ഥാനത്തേക്ക് ഉള്ളൊഴുക്കിന്റെ തിരക്കഥ തെരഞ്ഞെടുത്തത്. 'ഉള്ളൊഴുക്കിന്റെ തിരക്കഥ വളരെ തീവ്രവും വെല്ലുവിളി നിറഞ്ഞതുമാണെന്ന് പാർവതി തിരുവോത്ത് മുമ്പ് പറഞ്ഞിരുന്നു. അതിനാൽ തന്നെ തിരക്കഥ വായിച്ച ഉടൻ തന്നെ സിനിമയ്ക്ക് തയ്യാറാക്കുകയായിരുന്നുവെന്നും പാർവതി പറഞ്ഞു.

ചിത്രത്തിൽ ഷെബിൻ ബെൻസണും അലൻസിയർ ലേ ലോപ്പസും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. പ്രേക്ഷകരിലും നിരൂപകരിലും ഒരു പോലെ പ്രതീക്ഷ ഉയർത്തി കൊണ്ട് എത്തുന്ന ചിത്രമാണ് ഉള്ളൊഴുക്ക്. പാർവതി തിരുവോത്തും ഉർവ്വശിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നതും ചിത്രത്തിൻറെ പ്രതീക്ഷ വര്ധിപ്പിക്കുന്നുണ്ട്. ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തു വിട്ടിട്ടില്ല. എന്നാൽ ഉടൻ തന്നെ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More