Home> Movies
Advertisement

'നട്ടെല്ലുള്ള നടി'; ഹാഷ്ടാഗില്‍ ഒതുങ്ങാതെ പാര്‍വതിയുടെ പ്രതികരണം!

പൗരത്വ ഭേദഗതിനിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന് നടി പാര്‍വ്വതി തിരുവോത്ത്.

'നട്ടെല്ലുള്ള നടി'; ഹാഷ്ടാഗില്‍ ഒതുങ്ങാതെ പാര്‍വതിയുടെ പ്രതികരണം!

പൗരത്വ ഭേദഗതിനിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന് നടി പാര്‍വ്വതി തിരുവോത്ത്. 

മുംബൈയില്‍ നടന്ന പ്രക്ഷോഭത്തിലാണ് നടി പങ്കെടുത്തത്. തമിഴ് നടന്‍ സിദ്ധാര്‍ഥാണ് പാര്‍വതിയുടെ ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചത്. നടിയുടെ ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

സമൂഹ മാധ്യമത്തിലൂടെ പ്രതിഷേധിക്കാൻ മാത്രമല്ല വേണ്ടിവന്നാൽ തെരുവിലിറങ്ങി സമരം ചെയ്യാനും തനിക്കറിയാമെന്ന് തെളിയിച്ച താരത്തെ പിന്തുണച്ച് നിരവധി ആളുകള്‍ രംഗത്തെത്തി. 

മുംബൈ ഗ്രാന്റ് റോഡിലെ ആഗസ്ത് ക്രാന്തി മൈതാനത്തില്‍  നടന്ന പ്രതിഷേധ പ്രകടനത്തിലാണ് പാര്‍വ്വതി പങ്കെടുത്തത്. അതേസമയം സ്റ്റേജില്‍ കയറാതെ ആള്‍ക്കൂട്ടത്തിനൊപ്പം നിന്നാണ് പാര്‍വ്വതി പ്രതിഷേധത്തില്‍ പങ്കെടുത്തത്.

നട്ടെല്ലുള്ള നടിയാണ് പാർവതി എന്ന തലക്കെട്ടോടെ സന്ദീപ് ദാസ് എഴുതിയ കുറിപ്പും ആളുകൾ ഏറ്റെടുത്തു. നേരത്തേ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയയിലൂടെ പാര്‍വതി രംഗത്തെത്തിയിരുന്നു. 

ജാമിയ മിലിയയിലെ വിദ്യാര്‍ഥികള്‍ക്കെതിരേ പൊലീസ് ഗ്രനേഡ് പ്രയോഗിക്കുന്നതിന്റെ വീഡിയോയ്‌ക്കൊപ്പമായിരുന്നു പാര്‍വ്വതി തന്റെ അഭിപ്രായം പോസ്റ്റ് ചെയ്തത്. 

പൊലീസ് നടത്തുന്നതാണ് 'തീവ്രവാദം' എന്ന നിലയ്ക്കായിരുന്നു പോസ്റ്റ്. ഒപ്പം 'ജാമിയയ്‌ക്കൊപ്പം നില്‍ക്കുക' എന്ന ഹാഷ് ടാഗും പാര്‍വ്വതി ഉപയോഗിച്ചു....

സോഷ്യല്‍ മീഡിയയില്‍ അഭിപ്രായ പ്രകടനങ്ങളുമായെത്തിയ നിരവധി താരങ്ങളും സംവിധായകരും മുംബൈ ഓഗസ്റ്റ് ക്രാന്തി മൈദാനില്‍ ഇന്ന് വൈകിട്ട് നടന്ന പ്രതിഷേധ സംഗമത്തില്‍ പങ്കെടുക്കാന്‍ നേരിട്ടെത്തി.

ഫര്‍ഹാന്‍ അക്തര്‍, അനുരാഗ് കശ്യപ്, നന്ദിത ദാസ്, കൊങ്കണ സെന്‍ ശര്‍മ്മ, സുശാന്ത് സിങ്, സ്വര ഭാസ്‌കര്‍, അദിതി റാവു ഹൈദരി, ഹുമ ഖുറേഷി, ജാവേദ് ജെഫ്രി, രാകേഷ് ഓംപ്രകാശ് മെഹ്‌റ, അര്‍ജുന്‍ മാത്തൂര്‍, കൗസര്‍ മുനീര്‍, കബീര്‍ ഖാന്‍, മിനി മാത്തൂര്‍, നിഖില്‍ അദ്വാനി, സാക്വിബ് സലിം, രാജ് ബബ്ബാര്‍, സഞ്ജയ് സൂരി, അനുപ്രിയ ഗോയങ്ക തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിക്ക് നേരിട്ടെത്തി.

Read More