Home> Movies
Advertisement

Panchavalsara Padhath​i: 'കലമ്പാസുരൻ ഒരു മിത്തല്ല'; ആകാംക്ഷ നിറയ്ക്കും പോസ്റ്ററുമായി 'പഞ്ചവത്സര പദ്ധതി'

'കലമ്പാസുരൻ ഒരു മിത്തല്'ല എന്ന വാചകമാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പി.ജി പ്രേംലാൽ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

Panchavalsara Padhath​i: 'കലമ്പാസുരൻ ഒരു മിത്തല്ല'; ആകാംക്ഷ നിറയ്ക്കും പോസ്റ്ററുമായി 'പഞ്ചവത്സര പദ്ധതി'

സിജു വിൽസൺ കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് പഞ്ചവത്സര പദ്ധതി. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി. നിവിൻ പോളി, വിനീത് ശ്രീനിവാസൻ തുടങ്ങിയവരാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. വളരെ വ്യത്യസ്തമായ ആകാംക്ഷ നിറയ്ക്കുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. കലമ്പാസുരൻ ഒരു മിത്തല്ല എന്ന വാചകമാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പി.ജി പ്രേംലാൽ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

സജീവ് പാഴൂർ തിരക്കഥയെഴുതുന്ന ചിത്രം നിർമ്മിക്കുന്നത് കെ.ജി അനിൽ കുമാറാണ്. കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിലാണ് നിർമ്മാണം. ആൽബിയാണ് ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. കുഞ്ഞികൃഷ്ണൻ മാസ്റ്റർ, സുധീഷ്, നിഷാ സാരം​ഗ്, അന്തരിച്ച നടൻ ഹരീഷ് പേങ്ങൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

കിരൺ ദാസ് ആണ് ചിത്രത്തിന്റെ എഡിറ്റർ. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഷാൻ റഹ്മാനാണ് സം​ഗീതം നൽകുന്നത്. മേക്കപ്പ്: രഞ്ജിത്ത് മണലിപ്പറമ്പിൽ, സംഘട്ടനം: മാഫിയ ശശി, കോസ്റ്റ്യൂം: വീണ സ്യമന്തക്, പ്രൗഡക്ഷൻ കൺട്രോളർ: ജിനു പി.കെ.

Also Read: Devil: പീരിയോഡിക്ക് ക്രൈം ത്രില്ലര്‍ ചിത്രം 'ഡെവിള്‍'; നവംബര്‍ 24ന് തിയേറ്ററുകളില്‍

സിജു വിൽസൺ നായകനായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം പത്തൊൻപതാം നൂറ്റാണ്ടാണ്. വിനയൻ സംവിധാനം ചെയ്ത ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. തിയേറ്ററുകളിൽ വലിയ വിജയം നേടാൻ ചിത്രത്തിനായില്ല. മലയാളം ഉൾപ്പടെ 5 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഈ ബി​ഗ് ബജറ്റ് ചിത്രത്തിൽ പോരാളിയായ ആറാട്ടുപുഴ വേലായുധ ചേകവരായാണ് സിജു വേഷമിട്ടത്. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് കഥ. അടിയാളന്മാർ അനുഭവിച്ചിരുന്ന കഷ്ടതകൾ, അവരെ അതിക്രൂരമായി പീഡിപ്പിച്ചിരുന്ന ജന്മിമാർ എന്നിവയൊക്കെയാണ് ചിത്രത്തിൽ ചർച്ചാ വിഷയം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More