Home> Movies
Advertisement

Palthu Janwar: സർട്ടിഫിക്കറ്റ് കിട്ടി!!! ഈ ഓണാവധി പാൽതു ജാൻവറിനൊപ്പം, സെപ്‌റ്റംബർ 2 മുതൽ തീയേറ്ററുകളിൽ

ഈ ഓണാവധി പാൽതു ജാൻവറിനൊപ്പം എന്ന് കുറിച്ച് കൊണ്ട് ബേസിൽ പുതിയ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.

Palthu Janwar: സർട്ടിഫിക്കറ്റ് കിട്ടി!!! ഈ ഓണാവധി പാൽതു ജാൻവറിനൊപ്പം, സെപ്‌റ്റംബർ 2 മുതൽ തീയേറ്ററുകളിൽ

ബേസിൽ ജോസഫ് നായകനാകുന്ന പാൽതു ജാൻവറിന് ക്ലീൻ യു സർട്ടിഫിക്കറ്റ്. ചിത്രം സെപ്റ്റംബർ രണ്ടിന് തിയേറ്ററുകളിൽ എത്തും. ഈ ഓണാവധി പാൽതു ജാൻവറിനൊപ്പം എന്ന് കുറിച്ച് കൊണ്ട് ബേസിൽ പുതിയ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ കമന്റുമായി ടൊവിനോയും എത്തി. ടൊവിനോയുടെ തല്ലുമാല എന്ന ചിത്രത്തിലെ ഹേയ് പാത്തു എന്ന ​ഗാനവുമായി ബന്ധപ്പെടുത്തിയുള്ള കമന്റാണ് ടൊവിനോ പങ്കുവെച്ചത്.

''ഹേയ് പാൽതൂ, എന്താ പാൽതു ഇപ്പൊ ചിരിക്കാത്തൂ ? ശ്യോ പടം മാറി'' എന്നായിരുന്നു ടൊവിനോയുടെ കമന്റ്. 

 

പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് പാൽതു ജാൻവർ. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയായ ഭാവന സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഓണത്തിന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നവാ​ഗതനായ സം​ഗീത് പി രാജൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡി ഡ്രാമ ചിത്രത്തിൽ ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവർ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു. 

Also Read: Palthu Janwar Movie: ഭാവന സ്റ്റുഡിയോസിന്റെ 'പാല്‍തു ജാന്‍വര്‍' ഓണത്തിന്; ബേസിൽ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്

നേരത്തെ ചിത്രത്തിന്റെ പ്രോമോ സോങ്ങ് ഏറെ ശ്രദ്ധ നേടിയിരുന്നു. "എ പാൽതു ഫാഷൻ ഷോ" എന്ന ടൈറ്റിലിൽ ജസ്റ്റിൻ വർഗീസ് സംഗീതമൊരുക്കി സുഹൈൽ കോയ രചന നിർവഹിച്ച "മണ്ടി മണ്ടി" എന്ന ഗാനത്തിന് ചുവട് വെയ്ക്കുന്നത് മലയാളികൾക്ക് പ്രിയങ്കരരായ ഇൻഫ്ളുവൻസേർസ് വൃദ്ധി വിശാൽ, ശങ്കരൻ വ്ലോഗ്സ്, അല്ലു വ്ലോഗ്സ്, അമേയ, ജെസ്സ് സ്വീജൻ എന്നിവരും ഒരു കൂട്ടം കുട്ടി ഡാൻസർമാരുമാണ്.  ഇവരെ കൂടാതെ നിരവധി വളർത്തു മൃഗങ്ങളും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബേസിൽ ജോസഫ് ആണ് പ്രോമോ സോങ്ങ് സംവിധാനം ചെയ്തിരിക്കുന്നത്. സമീർ താഹിർ ക്യാമറ നിർവഹിച്ചിരിക്കുന്നു. കലാസംവിധാനം അജയൻ ചാലിശ്ശേരി, കോസ്റ്റ്യൂം മഷർ ഹംസ, മെയ്ക്ക് അപ്പ് റോണക്സ് സേവ്യർ, എഡിറ്റർ ചമൻ ചാക്കോ, സൗണ്ട് നിതിൻ ലൂക്കോസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More