Home> Movies
Advertisement

Padmini Movie: ചാക്കോച്ചൻ ടൈറ്റിൽ കഥാപാത്രമായി എത്തുന്ന 'പദ്മിനി'; ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ എത്തി

ടൈറ്റിൽ കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ചാക്കോച്ചനെയും വിൻസിയെയുമാണ് ആദ്യത്തെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്.

Padmini Movie: ചാക്കോച്ചൻ ടൈറ്റിൽ കഥാപാത്രമായി എത്തുന്ന 'പദ്മിനി'; ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ എത്തി

സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ തിങ്കളാഴ്ച നിശ്ചയം (Thinkalazhcha Nishchayam) എന്ന ചിത്രത്തിന്റെ സംവിധായകന്‍ സെന്ന ഹെഗ്ഡേയുടെ (Senna Hegde) പുതിയ ചിത്രം പദ്മിനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. കുഞ്ചാക്കോ ബോബനാണ് (Kunchacko Boban) ചിത്രത്തിലെ നായകൻ. അപർണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. വളരെ വ്യത്യസ്തമായ രീതിയിലാണ് ഫസ്റ്റ് ലുക്ക് അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് പോസ്റ്ററുകളായാണ് പുറത്തിറക്കിയിരിക്കുന്നത്. ആദ്യത്തെ പോസ്റ്ററിൽ ചാക്കോച്ചനും വിൻസിയും, രണ്ടാമത്തേതിൽ മഡോണയും ചാക്കോച്ചനും, മൂന്നാമത്തേതിൽ അപർണയും ചാക്കോച്ചനുമാണ് ഉള്ളത്. ചിത്രം 2023 മെയ് മാസത്തിൽ തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

കുഞ്ഞിരാമായണത്തിന്റെ തിരക്കഥ ഒരുക്കിയ ദീപു പ്രദീപ് ആണ് തിരകഥാകൃത്ത്. മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്‍റെ സഹ രചയിതാവുമായിരുന്നു ദീപു. പദ്മിനി എന്ന് പേരുള്ള ടൈറ്റില്‍ കഥാപാത്രമായാണ് ചാക്കോച്ചന്‍ എത്തുന്നത്. കുഞ്ഞിരാമായണം, കല്‍ക്കി, എബി തുടങ്ങിയ സിനിമകള്‍ ഒരുക്കിയ ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് നിര്‍മ്മിക്കുന്നത്. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. 

Also Read: Krauryam Movie: പോലീസ് റിവഞ്ച് കഥ 'ക്രൗര്യം'; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

 

ജെയ്ക്സ് ബിജോയ് ആണ് സം​ഗീതം നിർവഹിക്കുന്നത്. മനു ആന്റണിയാണ് ചിത്രത്തിന്റെ എഡിറ്റർ. ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കുന്നത് ശ്രീരാജ് രവീന്ദ്രനാണ്.

Enkilum Chandrike Ott Update: എങ്കിലും ചന്ദ്രികേ ഒടിടിയിലെത്തി; എവിടെ കാണാം?

സുരാജ് വെഞ്ഞാറമ്മൂട്, നിരഞ്ജന അനൂപ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം എങ്കിലും ചന്ദ്രികേ ഒടിടി സ്ട്രീമിങ് തുടങ്ങി. ആമസോൺ പ്രൈം വീഡിയോസ്, മനോരമ മാക്സ്, സിംപ്ലി സൗത്ത് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്. മനോരമ മാക്സിൽ ചിത്രം സ്ട്രീമിങ് തുടങ്ങി. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്. 

ഒരു വിവാഹവും തുടർന്നുള്ള ചില സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഉത്തര മലബാറിന്റെ ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നവാഗതനായ ആദിത്യൻ ചന്ദ്രശേഖരൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നായികാ കഥാപാത്രമായ ചന്ദ്രികയെ അവതരിപ്പിച്ചിരിക്കുന്നത് നിരഞ്ജനാ അനൂപാണ്. തൻവി റാമും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ആദിത്യൻ ചന്ദ്രശേഖരനും അർജുൻ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

വിനായക് ശശികുമാർ, മനു മഞ്ജിത്ത് എന്നിവർ ​ഗാനങ്ങൾ രചിച്ചിരിക്കുന്നു. ഇഫ്തിയാണ് സം​ഗീത സംവിധായകൻ. ജിതിൻ സ്റ്റാൻസിലോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ലിജോ പോൾ ആണ് ചിത്രത്തിന്റെ എഡിറ്റർ. ഫെബ്രുവരിയിൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രമാണിത്. 

കലാസംവിധാനം- ത്യാഗു, മേക്കപ്പ്- സുധി, കോസ്റ്റ്യൂം ഡിസൈൻ- സ്റ്റെഫി സേവ്യർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- കെ.എം. നാസർ, പ്രൊഡക്ഷൻ മാനേജർ- കല്ലാർ അനിൽ, പ്രൊഡക്ഷൻ എക്സിക്യട്ടീവ്- ഷിബു പന്തലക്കോട്, പ്രൊഡക്‌ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ, കോ-പ്രൊഡ്യൂസർ ആൻ അഗസ്റ്റിൻ, വിവേക് തോമസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിനയ് ബാബു, സ്റ്റിൽസ്- വിഷ്ണു രാജൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More