Home> Movies
Advertisement

Kala ആമസോൺ പ്രൈം വീഡിയോയിൽ എത്തുന്നു, ടൊവിനോ തോമസ് ചിത്രത്തിന്റെ മലയാളത്തിനൊപ്പം തമിഴ് പതിപ്പും ഇറങ്ങും

തിയറ്റിൽ മികച്ച അഭിപ്രായം നേടിയ ചിത്രം കേരളത്തിൽ കോവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തിൽ തിയറ്റുകൾ അടച്ചിടാൻ തീരുമാനിച്ചതോടെ കളയുടെ പ്രദർശനവും നിർത്തിവെച്ചു. അതെ തുടർന്നാണ് ഇപ്പോൾ ചിത്രം ഒടിടി റിലീസിനായി ഒരുങ്ങിയിരിക്കുന്നത്.

Kala ആമസോൺ പ്രൈം വീഡിയോയിൽ എത്തുന്നു, ടൊവിനോ തോമസ് ചിത്രത്തിന്റെ മലയാളത്തിനൊപ്പം തമിഴ് പതിപ്പും ഇറങ്ങും

Kochi : ടൊവിനോ തോമസ് (Tovino Thomas) നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ കള ഒടിടി (OTT) റിലീസിനായി ഒരുങ്ങുന്ന. ആമസോൺ പ്രൈം വീഡിയോയിൽ (Amazon Prime Video) ഉടൻ എത്തുമെന്നാണ് ടൊവിനോ താൻ പങ്കുവെച്ചിരിക്കുന്ന ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്. 

മലയാളത്തിനൊപ്പം തമിഴ് പതിപ്പുമാണ് ആമസോണിലൂടെ റിലീസ് ചെയ്യുന്നത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിന് തൊട്ടുമുമ്പ് മാർച്ചിൽ അവസാന ആഴ്ചകളിൽ ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്നു.

ALSO READ : Biju Menon ചിത്രം "ആർക്കറിയാം" മൂന്ന് OTT പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്‌തു

അസിഫ് അലി നായകനായ അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലിസ് എന്നീ ചിത്രങ്ങളുടെ സംവിധായകൻ വി എസ് രോഹിത്താണ് കള സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയിൽ വലിയ തോതിൽ വയലൻസ് സീനുകൾ ഉള്ളതിനാൽ എ സർട്ടിഫിക്കേറ്റോടെയാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങിയത്.

തിയറ്റിൽ മികച്ച അഭിപ്രായം നേടിയ ചിത്രം കേരളത്തിൽ കോവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തിൽ തിയറ്റുകൾ അടച്ചിടാൻ തീരുമാനിച്ചതോടെ കളയുടെ പ്രദർശനവും നിർത്തിവെച്ചു. അതെ തുടർന്നാണ് ഇപ്പോൾ ചിത്രം ഒടിടി റിലീസിനായി ഒരുങ്ങിയിരിക്കുന്നത്.

ALSO READ : ഈ തിരിച്ചറിവാണ് കഴിഞ്ഞ ദിവസങ്ങള്‍ നല്‍കിയ ഏറ്റവും വലിയ പാഠം... വൈറലായി ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ്

കളയിലെ സംഘടന രംഗങ്ങളുടെ ചിത്രീകരണത്തിനിടെയാണ് ടൊവിനോക്ക് ഗുരുതരമായില പരിക്കേറ്റ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പരിക്ക് സാരമുള്ളതിനാൽ താരത്തെ രണ്ട് ദിവസം ഐസിയുവിൽ കിടത്തി ചികിത്സിപ്പിച്ചായിരുന്നു.. തുടർന്ന്  ഒരാഴ്ചത്തോളമാണ് ടൊവിനോ ആശുപത്രിയിൽ കഴിഞ്ഞത്. തുടർന്ന് പെട്ടെന്ന് പരിക്ക് ഭേദമായി ടൊവിനോ ചിത്രത്തിനൊപ്പം ചേർന്ന് ബാക്കി ഭാഗങ്ങൾ പൂർത്തീകരിക്കുകയായിരുന്നു.

ALSO READ : ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോയ്ക്ക് പരിക്ക്, ICUവിൽ നിരീക്ഷണത്തില്‍

ടൊവിനോയെ കൂടാതെ, ലാൽ ദിവ്യ പിള്ള, സുമേഷ് മൂർ എന്നിവാരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ജുവിസ് പ്രൊഡക്ഷന്റെയും അഡ്വെഞ്ചർ കമ്പനയുടെയും ടൊവിനോ തോമസ് പ്രൊഡക്ഷന്റെയും ബാനറിൽ സിജു മാത്യുവും നാവിസ് സേവ്യറുമാണ് ചിത്രം നിർമിച്ചരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
Read More