Home> Movies
Advertisement

Oscars 2023: മുതുമലയിലേക്ക് രഘു കൊണ്ടു വന്ന ഓസ്‌കാര്‍; മണി കിലുക്കി ഹൃദയം കവർന്ന കുട്ടിക്കുറുമ്പ്

The Elephant Whisperers: കൊച്ചു കൂട്ടികളെ വളർത്തും പോലെ കരുതൽ വേണം കുട്ടിയാനകൾക്കും. ഓടി ചാടി നടക്കുമ്പോൾ അപകടം പറ്റാൻ പാടില്ല. ശ്രദ്ധ എപ്പോഴും വേണം. അത് കൊണ്ട് തന്നെ ബൊമ്മൻ രഘുവിൻറെ കഴുത്തിലൊരു മണി കെട്ടി കൊടുത്തു

Oscars 2023: മുതുമലയിലേക്ക് രഘു കൊണ്ടു വന്ന ഓസ്‌കാര്‍; മണി കിലുക്കി ഹൃദയം കവർന്ന കുട്ടിക്കുറുമ്പ്

തിരുവനന്തപുരം: മുതുമലയുടെ കുന്ന് കയറി ഓസ്‌കാര്‍ വാർത്ത എത്തുമ്പോൾ രഘുവും അമ്മുവും എന്ത് ചെയ്യുകയായിരിക്കും എന്നതിൽ ആകാംക്ഷയുണ്ട്. ചിലപ്പോൾ മേലാകെ പൂഴി വാരിയിട്ട് കളികളിൽ ആവാം. അതുമല്ലെങ്കിൽ സ്ഥിരം പ്രഭാത നടത്തത്തിന് തയ്യാറെടുക്കുകയാവാം. രണ്ടായാലും രഘുവിനും ബൊമ്മനും ബെല്ലിക്കുമെല്ലാം ഇത് സന്തോഷത്തിൻറെ പുലരിയാണ്.  ഒരു കുട്ടിയാനയെ വളർത്തുന്നത് എത്ര പ്രയാസകരമായ ജോലിയാണെന്ന് അറിയാമോ ? എലഫൻറ് വിസ്പറർസ് പറഞ്ഞ് വെക്കുന്നതും അതാണ്.

നാട്ടിലേക്ക് ഇറങ്ങി ഷോക്കേറ്റാണ് രഘുവിൻറെ അമ്മ ചെരിയുന്നത്. അന്നവന് പ്രായം കഷ്ടിച്ച് ഒന്നര വയസ്സ്. വാൽ കാട്ട് നായ്ക്കൾ കടിച്ചു പറിച്ചു. ശരീരം മുഴുവൻ മുറിവുകളും ക്ഷീണവുമായി കിടന്നിരുന്ന രഘുവിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി ഏഷ്യയിലെ ഏറ്റവും വലിയ ആന ക്യാമ്പുകളിൽ ഒന്ന് കൂടിയായ മുതുമലയിൽ എത്തിച്ചു. അവിടെയാണ് അവന് ബൊമ്മനെയും ബെല്ലിയെയും കിട്ടിയത്. ചെറുപ്പത്തിലെ അമ്മയെ നഷ്ടപ്പെട്ട രഘുവിന് അമ്മയും അച്ഛനും അവരാണ്. അവിടെ വെച്ചാണ് അവർ ആ ആനകുട്ടിയെ രഘുവെന്ന പേര് ചൊല്ലി വിളിച്ചത്. 

കൊച്ചു കുട്ടികളെ വളർത്തും പോലെ കരുതൽ വേണം കുട്ടിയാനകൾക്കും ഓടി ചാടി നടക്കുമ്പോൾ അപകടം  പറ്റാൻ പാടില്ല. ശ്രദ്ധ എപ്പോഴും വേണം. അത് കൊണ്ട് തന്നെ ബൊമ്മൻ രഘുവിൻറെ കഴുത്തിലൊരു മണി കെട്ടി കൊടുത്തു. കാട്ടിലെ പരിസരത്തോ എവിടെ ആണെങ്കിലും അവൻ മണി കിലുക്കി അറിയിക്കണം. ആനകൾക്ക് സാധാരണ മണി കെട്ടുക പതിവില്ലത്രെ എങ്കിലും രഘുവിന് കഴുത്തിലൊരു മണിയുണ്ട്.

fallbacks

സ്വന്തം മകളെ നഷ്ടപ്പെട്ട ബെല്ലിക്ക് രഘുവിനോട്  മാതൃസഹജമായ സ്നേഹമുണ്ട്. “ഞാൻ എൻഖെ കുഞ്ഞിനെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ, ഒരു കുട്ടിയെപ്പോലെ എന്റെ വസ്ത്രം വലിച്ചു, അവന്റെ സ്നേഹം എനിക്ക് അനുഭവപ്പെട്ടു. അമ്മയില്ലാത്ത ഈ കുഞ്ഞിന് സ്നേഹിക്കാൻ ഞാൻ തീരുമാനിച്ചു- ബെല്ലി പറയുന്നുണ്ട്. രഘുവിന് ഇപ്പോൾ 7 വയസ്സായിഅമ്മുവിന് 5 ഉം രണ്ട് പേരും ഇപ്പോൾ മുതുമലയിലുണ്ട്. കളിയും കുറുമ്പുമായി

കാലാവധി കഴിഞ്ഞതോടെ ബൊമ്മനും ബെല്ലിക്കും രഘുവിൻറെ ചുമതല അടുത്തയാൾക്ക് ഏൽപ്പിക്കേണ്ടി വരും. വളരെ വിഷമത്തോടെ മാത്രമെ ആ രംഗം കാണാൻ കഴിയൂ. പിന്നീട് അമ്മു അവരുടെ ജീവിതത്തിലേക്ക് വരും പിന്നെ അമ്മുവുമൊത്താണ് അവരുടെ ദിവസങ്ങൾ.

കാർത്തികി ഗോൺസാൽവസ്, ഗുനീത് മോംഗ എന്നിവരാണ് സംവിധാനം ചെയ്തത്. രഘു എന്ന ആനക്കുട്ടിയെ വളർത്തുന്ന ബൊമ്മന്റേയും ബെല്ലിയുടേയും കഥയാണ് ചിത്രം പറയുന്നത്. തമിഴിൽ ഒരുക്കിയിരിക്കുന്ന ഈ ഡോക്യുമെന്ററിയിൽ പ്രകൃതിയോടിണങ്ങി കഴിയുന്ന ആദിവാസി വിഭാഗത്തിന്റെ നേർചിത്രം കാണാൻ സാധിക്കും. 

 

fallbacks

വേർപിരിഞ്ഞ് താമസിക്കുന്നുണ്ടെങ്കിലും, രഘു ഇപ്പോഴും ബൊമ്മനെയും ബെല്ലിയെയും തിരിച്ചറിയുകയും അവരുടെ വിളികളോട് പ്രതികരിക്കുകയും ചെയ്യും. രണ്ട് ആനക്കുട്ടികളെ വിജയകരമായി വളർത്തിയ ദക്ഷിണേന്ത്യയിൽ ആദ്യ ആദിവാസി ദമ്പതികൾ കൂടിയാണ് ബൊമ്മനും ബെല്ലിയും.  തെപ്പക്കാട് ആനത്താവളത്തോട് ചേർന്നുള്ള മുറിയിലാണ് ബൊമ്മനും ബെല്ലിയും താമസിക്കുന്നത്. കൂടെ അമ്മുവും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More