Home> Movies
Advertisement

തരംഗമായി വീണ്ടും ഒരു അഡാര്‍ ലവ്: ചിത്രത്തിലെ തമിഴ് പാട്ടിന്‍റെ ടീസറെത്തി

കണ്ണിറുക്കലിനും ഗണ്‍ഷോട്ടിനും ശേഷം പുതിയ തരംഗം തീര്‍ക്കാനായി ഒരു അഡാര്‍ ലവ് പിള്ളേര്‍ വീണ്ടുമെത്തി. ചിത്രത്തിലെ 'മുന്നാലെ പോരാലെ' എന്ന തമിഴ് പാട്ടിന്‍റെ ടീസറാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്ന ഈ ഗാനത്തില്‍ റോഷനും പ്രിയയും തന്നെയാണ് പ്രത്യക്ഷപെടുന്നത്. നടിയും അവതാരകയുമായ പേര്‍ളി മാണി ആദ്യമായി വരികളെഴുതിയ ഗാനം എന്ന പ്രത്യേകതയും ഈ പാട്ടിനുണ്ട്. പുറത്ത് വന്നു മണിക്കൂറുകള്‍ക്കകം തന്നെ ടീസര്‍ യുട്യൂബ് ട്രെണ്ടിംഗില്‍ ഒന്നാമതെത്തി. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഈ ചിത്രം സെപ്റ്റംബറിലാണ്  തീയറ്ററുകളിലെത്തുന്നത്. 

Read More