മുംബൈ: കേരളത്തിലെ പ്രളയ ബാധിതരെ സഹായിക്കാനായി താരനിശയുമായി ബോളിവുഡ് താരങ്ങള്‍. ഓസ്കർ അവാർഡ് ജേതാവും മലയാളിയുമായ റസൂൽ പൂക്കൂട്ടിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വൺ കേരള വൺ കൺസർട്ട് എന്ന താരനിശയിലൂടെ കണ്ടെത്തുന്ന പണം സംസഥാനത്തിന്റെ പുനർനിർമ്മാണത്തിനായി ഉപയോഗിക്കാനാണ് തീരുമാനം. കേരളപ്പിറവിയോട് അനുബന്ധിച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്ന പരിപാടിക്കായുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയതായി ഇതിനായി പ്രമുഖ താരങ്ങളെല്ലാം മുന്നോട്ട് വന്നിട്ടുണ്ടെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.
ബിഗ് ബി അമിതാബച്ചൻ, ഷാരൂഖ് ഖാന്, അമീർഖാൻ, അക്ഷയ് കുമാര്‍, എ.ആർ.റഹ്മാൻ, വിദ്യാ ബാലന്, കരന് ജോഹര്‍ ഉൾപ്പെടെ നിരവധി താരങ്ങളും അണിയറ പ്രവർത്തകരും കേരളത്തിന് കൈതാങ്ങായി നേരത്തെ തന്നെ എത്തിയിരുന്നു.
കൂടാതെ, റസൂൽ പൂക്കുട്ടിയുടെ സന്നദ്ധ സംഘടനയായ റസൂൽ പുക്കുട്ടി ഫൗണ്ടേഷൻ വഴിയും ബോളിവുഡ് താരങ്ങൾ സഹായം എത്തിച്ചിരുന്നു. എ.ആർ. റഹ്മാനുമായി ചേർന്ന് വിദേശത്ത് നിന്നും പുനർനിർമ്മാണത്തിനായി പണം കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് റസൂൽ പുക്കുട്ടി.