Home> Movies
Advertisement

Oh My Darling Movie: "പെണ്ണെന്നാ സുമ്മാവാ"; കള്ള് കുടിച്ച് ഫിറ്റായി അനിഖ സുരേന്ദ്രൻ, ഓ മൈ ഡാർലിംഗ് ടീസർ ട്രെൻഡിങ്ങിൽ

Oh My Darling Movie Teaser : കൊറിയൻ സീരീസിന്റെ ആരാധികയായ പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ടീസറിൽ നിന്ന് മനസിലാകുന്നത്.

Oh My Darling Movie:

അനിഖ സുരേന്ദ്രനും മെൽവിനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഓ മൈ ഡാര്‍ലിംഗിന്റെ ടീസർ പുറത്തുവിട്ടു. കൊറിയൻ സീരീസിന്റെ ആരാധികയായ പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ടീസറിൽ നിന്ന് മനസിലാകുന്നത്. ടീസർ പുറത്തുവിട്ടു 24 മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ചിത്രം ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ച് കഴിഞ്ഞു. ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്യുന്ന  ചിത്രമാണ്  ഓ മൈ ഡാര്‍ലിംഗ്. അനിഖ ആദ്യമായി നായികയായി എത്തുന്ന മലയാള ചിത്രമാണ് ഓ മൈ ഡാര്‍ലിംഗ്. ചിത്രത്തിന്റെ നേരത്തേ പുറത്തിറങ്ങിയ പോസ്റ്ററുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലേക്ക് എത്തുമെന്നും അറിയിച്ചിട്ടുണ്ട്. 

ആഷ് ട്രീ വെഞ്ചേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠനാണ് ചിത്രം നിര്‍മിക്കുന്നത്. മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ന്‍ ഡേവിസ്, ഫുക്രു, ഋതു, സോഹന്‍ സീനുലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിനീഷ് കെ ജോയ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വിജീഷ് പിള്ളയാണ് ക്രിയേറ്റീവ് ഡയറക്ടര്‍. മനോഹരമായൊരു കൗമാര പ്രണയകഥയാണ് ഓ മൈ ഡാര്‍ലിംഗ് പറയുന്നത്.

ALSO READ: Oh My Darling Movie: അനിഖ സുരേന്ദ്രന്റെ ഓ മൈ ഡാര്‍ലിംഗിന്റെ പോസ്റ്റർ പുറത്തുവിട്ടു; ചിത്രം ഉടനെത്തും

അജിത് വേലായുധന്‍ ആണ് ചീഫ് അസോസിയേറ്റ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ഷാന്‍ റഹ്‌മാന്‍ ആണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് അന്‍സാര്‍ ഷായാണ്. എഡിറ്റര്‍- ലിജോ പോള്‍, പ്രൊഡക്ഷന്‍- കണ്‍ട്രോളര്‍ ഷിബു ജി സുശീലന്‍, ആര്‍ട്ട്- അനീഷ് ഗോപാല്‍, കോസ്റ്റ്യൂം- സമീറ സനീഷ്, മേക്കപ്പ്- റോണി വെള്ളത്തൂവല്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനോദ് എസ്, പിആര്‍ഓ- ആതിര ദില്‍ജിത്, ഡിസൈന്‍ കണ്‍സള്‍ട്ടന്റ്‌സ്- പോപ്‌കോണ്‍, പോസ്റ്റര്‍ ഡിസൈന്‍- യെല്ലോ ടൂത്ത്‌സ്, സ്റ്റില്‍സ്- ബിജിത് ധര്‍മ്മടം, അക്കൗണ്ട്‌സ് മാനേജര്‍-ലൈജു ഏലന്തിക്കര എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More