Home> Movies
Advertisement

Ntikkakoru Premondarnnu : കല്യാണപ്പാട്ടുമായി ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്; ഭാവനയുടെ തിരിച്ച് വരവ് സ്റ്റൈലാകുമെന്ന് പ്രേക്ഷകർ

Ntikkakkakkoru Premondarnn Movie : 60 ദിവസം കൊണ്ട് ചിത്രീകരിച്ച ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയായത് കഴിഞ്ഞ സെപ്റ്റംബറിലാണ്.

Ntikkakoru Premondarnnu : കല്യാണപ്പാട്ടുമായി ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്; ഭാവനയുടെ തിരിച്ച് വരവ് സ്റ്റൈലാകുമെന്ന് പ്രേക്ഷകർ


 ഭാവനയെ മലയാള സിനിമ രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രം ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നിലെ ആദ്യ ഗാനം പുറത്തുവിട്ടു. ചിത്രത്തിലെ വൈരക്കൽ പെണ്ണൊരുത്തി എന്ന് ആരംഭിക്കുന്ന കല്യാണപ്പാട്ടിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് നിശാന്ത് രാംതെകെയാണ്. വിനായക് ശശികുമാർ വരികൾ ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സയനോര ഫിലിപ്പ്, രശ്മി സതീഷ് എന്നിവർ ചേർന്നാണ്. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ഷറഫുദ്ദീൻ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. ഭാവനയുടെ തിരിച്ചുവരവിന്റെ ചിത്രമായതിനാൽ തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്.

ചിത്രത്തിൻറെ ഷൂട്ടിങ് സെപ്റ്റംബറിൽ പൂർത്തിയായിരുന്നു. 60 ദിവസം കൊണ്ടാണ് ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയായത്. ആദിൽ മൈമുനാത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോൺഹോമി എന്റർടൈൻമെൻറ്സിന്റെയും ലണ്ടൻ ടാകീസിന്റെയും ബാനറിലാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എത്തുന്നത്. റെനീഷ് അബ്ദുൽഖാദർ, രാജേഷ് കൃഷ്‌ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കൊടുങ്ങലൂരിൽ ഈ വർഷം ജൂൺ മാസത്തിലാണ് ചിത്രത്തിന്റെ പൂജ നടന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പ്രധാനമായും നടത്തിയത് കൊടുങ്ങലൂരിൽ തന്നെയാണ്.

ALSO READ: Ntikkakkakkoru Premondarnn: ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ഉടൻ പ്രേക്ഷകരിലേക്ക് എത്തും; ചിത്രീകരണം പൂർത്തിയായി

ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അരുൺ റുഷ്ദിയാണ്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിവേക് ഭരതനാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ് കിരൺ കേശവ്, പ്രശോഭ് വിജയൻ എന്നിവരാണ്. മലയാളത്തിൽ നിന്ന് ഒരു നീണ്ട ബ്രേക്ക് എടുത്തെങ്കിലും കന്നഡ നിർമാതാവ് നവീനുമായുള്ള വിവാഹ ശേഷം ഭാവന കന്നഡ ചിത്രങ്ങളിൽ സജീവമായിരുന്നു. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായ ആദം ജോൺ എന്ന മലയാള ചിത്രത്തിലാണ് ഭാവന അവസാനം അഭിനയിച്ചത്. 2017ലാണ് ചിത്രം പുറത്തിറങ്ങിയത്. അതിന് ശേഷം ഭാവനയുടെ മലയാളത്തിൽ പുറത്തിറങ്ങുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് പോൾ മാത്യൂസ്, നിഷാന്ത് എന്നിവർ ചേർന്നാണ്. ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ ഒരുക്കുന്നത് വിനായക് ശശികുമാറാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
Read More