Home> Movies
Advertisement

Nivin Pauly : സിനിമ നിർമ്മിക്കാനൊരുങ്ങി നിവിൻ പൊളി; അഭിനേതാക്കളെ തേടുന്നു

ഡിയര്‍ സ്റ്റുഡന്‍റ്സ് എന്ന ചിത്രമാണ് നിവിൻ പോളിയുടെ പോളി ജൂനിയര്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ ചിത്രീകരണത്തിന് ഒരുങ്ങുന്നത്.

Nivin Pauly : സിനിമ നിർമ്മിക്കാനൊരുങ്ങി നിവിൻ പൊളി; അഭിനേതാക്കളെ തേടുന്നു

Kochi : മലയാളികളുടെ പ്രിയനടൻ നിവിൻ പൊളി സിനിമ നിർമ്മിക്കാൻ ഒരുങ്ങുകയാണ്. ഡിയര്‍ സ്റ്റുഡന്‍റ്സ് എന്ന ചിത്രമാണ് നിവിൻ പോളിയുടെ പോളി ജൂനിയര്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ ചിത്രീകരണത്തിന് ഒരുങ്ങുന്നത്. ചിത്രത്തിനായി അഭിനേതാക്കളെ തേടുകയാണ് ഇപ്പോൾ. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതരായ സന്ദീപ് കുമാര്‍, ജോര്‍ജ് ഫിലിപ്പ് റോയ് എന്നിവരാണ്. സ്കൂൾ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ഡിയര്‍ സ്റ്റുഡന്‍റ്സ്.  ഇപ്പോൾ ചിത്രത്തിൻറെ കാസ്റ്റിങ് കോൾ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്.

16 മുതല്‍ 22 വയസ് വരെ പ്രായമുള്ള യുവതീ യുവാക്കളെയാണ് ചിത്രത്തിലേക്ക്  ക്ഷണിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകർ തന്നെയാണ് ചിത്രത്തിൻറെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പ്രേമം, ഞണ്ടുകളുടെ നാട്ടില് ഒരിടവേള എന്നീ ചിത്രങ്ങളിലെ അസിസ്റ്റന്റ് സംവിധായകർ ആയിരുന്നു സന്ദീപ് കുമാറും, ജോര്‍ജ് ഫിലിപ്പ് റോയും. ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.

ALSO READ: Kuri Movie : സിപിഒ ദിലീപ് കുമാറായി വിഷ്ണു ഉണ്ണികൃഷ്ണൻ; കുറി സിനിമയുടെ മോഷൻ പോസ്റ്റ് പുറത്ത് വിട്ടു

ചിത്രത്തിൽ അഭിനയിക്കാൻ താല്പര്യം ഉള്ളവർ രു മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍ വീഡിയോയും മേക്കപ്പ് കൂടാതെയുള്ള ഫോട്ടോകളും അടക്കം dsmovieauditions@gmail.com എന്ന മെയിൽ ഐഡിയിലേക്ക് മെയിൽ ചെയ്യണം. അതേസമയം നിവിൻ പോളിയുടെ നിരവധി ചിത്രങ്ങൾ റിലീസിന് ഒരുങ്ങുകയാണ്. രാജീവ് രവിയുടെ സംവിധാനത്തിലെത്തുന്ന തുറമുഖം, റാമിന്‍റെ സംവിധാനത്തിലെത്തുന്ന തമിഴ് ചിത്രം എന്നിവയാണ് ഇവയിൽ പ്രധാനം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More