Home> Movies
Advertisement

Neymar Movie: 'നെയ്മർ' സെക്കൻഡ് ലുക്ക് എത്തി; ചിത്രം മാർച്ചിൽ തിയേറ്ററിലേക്ക്

സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

Neymar Movie: 'നെയ്മർ' സെക്കൻഡ് ലുക്ക് എത്തി; ചിത്രം മാർച്ചിൽ തിയേറ്ററിലേക്ക്

വിജയരാഘവൻ, ജോണി ആന്റണി, ഷമ്മി തിലകൻ, മാത്യു തോമസ്, നസ്ലീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുധി മാഡിസൺ ഒരുക്കുന്ന ചിത്രം നെയ്മറിന്റെ സെക്കൻഡ് ലുക്ക് പോസ്റ്ററെത്തി. ഫസ്റ്റ് ലുക്ക് പോസ്റ്റർ പോലെ തന്നെ വളരെ കളർഫുൾ പോസ്റ്റർ ആണ് ഇത്തവണയും ഇറക്കിയിരിക്കുന്നത്. ഒരു പക്കാ കോമഡി എന്റർടെയ്നർ ചിത്രം ആയിരിക്കും നെയ്മർ എന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു. കാസ്റ്റിങ്ങും പോസ്റ്ററുകളും കാണുമ്പോൾ തന്നെ ചിത്രം ഫുൾ കോമഡി ആയിരിക്കും എന്നാണ് പ്രേക്ഷക പ്രതീക്ഷ. കോമഡി നന്നായി വഴങ്ങുന്ന താരങ്ങൾ തന്നെയാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത.  പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ ഈ ചിത്രത്തിന് കഴിയുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. 

വൻ പ്രേക്ഷക ശ്രദ്ധ നേടാൻ ചിത്രത്തിന് കഴിയുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. സിനിമ ഈ വർഷം മാർച്ചിൽ തിയേറ്ററുകളിൽ എത്തും. വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പദ്മ ഉദയ് നിർമിക്കുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ സുധി മാഡിസൺ തന്നെയാണ്. ചിത്രത്തിന്റെ തിരക്കഥ - സംഭാഷണം എഴുതിയിരിക്കുന്നത് ആദർശ് സുകുമാരനും, പോൾസൻ സ്കറിയയും ചേർന്നാണ്. കേരളത്തിലും കേരളത്തിന് പുറത്തുമായി 78 ദിവസം കൊണ്ടാണ് നെയ്മറിൻ്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. മലയാളത്തിൽ ചിത്രീകരിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ മൊഴിമാറ്റി പാൻ ഇന്ത്യ തലത്തിൽ ഇറക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. 

Also Read: ദുൽഖറിന്റെ നായികയായെത്തിയ ഈ നടിയെ ഓർമയുണ്ടോ?

 

ഷാൻ റഹ്മാൻ ആണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: ആൽബി ആന്റണി, തിരക്കഥ - സംഭാഷണം: ആദർശ് സുകുമാരൻ & പോൾസൺ സ്കറിയ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഉദയ് രാമചന്ദ്രൻ, എഡിറ്റർ: നൗഫൽ അബ്ദുള്ള, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, ക്രിയേറ്റീവ് ഡയറക്ടർ: മാത്യൂസ് തോമസ് പ്ലാമൂട്ടിൽ, കലാസംവിധാനം: നിമേഷ് എം താനൂർ, നായ്ക്കളുടെ പരിശീലകൻ: എ പാർത്ഥസാരഥി, കാസ്റ്റിംഗ് ഡയറക്ടർ: ബിനോയ് നമ്പാല, വരികൾ: വിനായക് ശശികുമാർ, വേഷം: മഞ്ജുഷ രാധാകൃഷ്ണൻ, മേക്കപ്പ്: രഞ്ജിത്ത് മണലിപ്പറമ്പിൽ, പ്രൊഫ. കൺട്രോളർ: ജിനു പി.കെ, ചീഫ് അസോസിയേറ്റ്: ബിന്റോ സ്റ്റീഫൻ, അസോ. സംവിധായകൻ: നവനീത് ശ്രീധർ, സ്റ്റണ്ട്: ഫീനിക്സ് പ്രഭു, DI: കളർ പ്ലാനറ്റ് സ്റ്റുഡിയോ, VFX: DTM ലവൻ കുസൻ, സ്റ്റിൽ: ജെസ്റ്റിൻ ജെയിംസ്, PRO : ദിനേശ് & ശബരി , ഡിസൈനുകൾ: യെല്ലോടൂത്ത്സ്, മോഷൻ ടീസർ: ശരത് വിനു, മോഷൻ ടീസർ എഡിറ്റർ: സുധി മാഡിസൺ, ഡിജിറ്റൽ പിആർ: പിക്സൽബേർഡ്, ഓൺലൈൻ പ്രമോഷൻ : വൈശാഖ് & യെല്ലോ മങ്കിസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More