Home> Movies
Advertisement

ഫഹദ് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുന്നു, എതിർപ്പുമായി നിർമ്മാതാക്കളുടെ സംഘടന!!!

പുതിയ സിനിമകൾ ഉടനില്ലെന്നായിരുന്നു ചലച്ചിത്ര സംഘടനകളുടെ നിലപാട്. ഷൂട്ടിംഗ് അവസാനഘട്ടത്തിലെത്തിയിരിക്കുന്ന ചിത്രങ്ങൾക്ക് മാത്രമായിരുന്നു ഷൂട്ടിങ്ങിനുള്ള അനുവാദം

ഫഹദ് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുന്നു, എതിർപ്പുമായി നിർമ്മാതാക്കളുടെ സംഘടന!!!

കൊവിഡിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച പുതിയ മലയാള സിനിമകളുടെ ചിത്രീകരണം സംസ്ഥാനത്ത് തുടങ്ങുന്നു. മഹേഷ്‌ നാരായണന്‍റെ സംവിധാനത്തിൽ ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം 'സീ യൂ സൂൺ' ന്‍റെ ചിത്രീകരണം ഉടന്‍ കൊച്ചിയിൽ തുടങ്ങും. കൊവിഡ് വൈറസ് പടരുന്നതിന്‍റെയും ലോക്ഡൗണിന്‍റെയും സാഹചര്യത്തിൽ സിനിമാ ചിത്രീകരണം നേരത്തെ നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. എന്നാൽ ചിത്രത്തിനെതിരെ നിർമ്മാതാക്കളുടെ സംഘടനകൾ രംഗത്തെത്തിയിരിക്കുകയാണ്.

പുതിയ സിനിമകൾ ഉടനില്ലെന്നായിരുന്നു ചലച്ചിത്ര സംഘടനകളുടെ നിലപാട്. ഷൂട്ടിംഗ് അവസാനഘട്ടത്തിലെത്തിയിരിക്കുന്ന ചിത്രങ്ങൾക്ക് മാത്രമായിരുന്നു ഷൂട്ടിങ്ങിനുള്ള അനുവാദം. എന്നാൽ ഫഹദി(Fahadh Faasil)ന്റെ പുതിയ ചിത്രം അതിൽപ്പെടുന്നതല്ല ഇതിനാലാണ് സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്.

Also Read: നടൻ ശ്രീനിവാസനെതിരെ കേസ്, അംഗനവാടി ടീച്ചർമാർക്കെതിരെ മോശം പരാമർശമെന്നാരോപണം

അനുവാദമില്ലാതെ ഷൂട്ടിങ് ആരംഭിക്കുകയാണെങ്കിൽ ചിത്രം തീയേറ്ററിൽ പ്രദർശിപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ചിന്തിക്കേണ്ടി വരും എന്നും, ഇത്തരക്കാരുമായി ഭാവിയിൽ സഹകരിക്കില്ലെന്നും തിയേറ്റർ റിലീസ് ഉണ്ടാകില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുന്നറിയിപ്പ് നല്‍കി.

അതേ സമയം ലോക്ഡൗണിൽ മുടങ്ങിപോയ ചിത്രങ്ങളുടെ ഷൂട്ടിംഗ് നേരത്തെ പുനരാരംഭിച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് ചിത്രീകരണം.ചിത്രീകരണത്തിലെ തുടർച്ചയും സാമ്പത്തിക ബാധ്യതയും കണക്കിലെടുത്താണ് ഷൂട്ടിംഗ് തുടങ്ങാൻ അണിയറപ്രവർത്തകർ തീരുമാനിച്ചത് .നേരത്തെ തയ്യാറാക്കിയ തിരക്കഥയിലടക്കം മാറ്റങ്ങൾ വരുത്തിയാണ് പല സിനിമകളുടെയും ചിത്രീകരണം നടക്കുന്നത്.

Read More