Home> Movies
Advertisement

Nayanthara: നയൻതാരയുടെ 'നെട്രിക്കണി' ലെ ഗാനം പുറത്തിറങ്ങി

ഗിരീഷ് ഗോപാലകൃഷ്ണനാണ് കാർത്തിക് നേതായുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത്.

Nayanthara: നയൻതാരയുടെ 'നെട്രിക്കണി' ലെ ഗാനം പുറത്തിറങ്ങി

നയൻതാരയുടെ  പുത്തൻ ചിത്രമായ 'നെട്രിക്കണ്ണി' ലെ ഗാനം പുറത്തിറങ്ങി.  ഇദുവും കടന്തു പൊഗും എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാം ആണ്.  ഗിരീഷ് ഗോപാലകൃഷ്ണനാണ് കാർത്തിക് നേതായുടെ വരികൾക്ക്  സംഗീതം പകർന്നിരിക്കുന്നത്.   

ഈ ഗാനം കൊവിഡ് (Covid19) പോരാളികൾക്കും രോഗത്തെ അതിജീവിച്ചവർക്കുമായി സമർപ്പിക്കുന്നുവെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് വിഘ്നേഷ് ശിവൻ (Vignesh Shivan)  ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.  ഇതൊരു ത്രില്ലർ ചിത്രമാണ്.  സംവിധാനം ചെയ്യുന്നത് മിലിന്ദ് റാവുവാണ്.  

Also Read: ദിലീപിന്റെ 'ചാന്ത്പൊട്ട്' വല്ലാതെ വേദനിപ്പിച്ചു; തുറന്നു പറഞ്ഞ് Ranju Ranjimar 
 

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആർ ഡി രാജശേഖറാണ്.  ആക്ഷൻ ഡയറക്ടർ ദിലീപ് സുബ്ബരായൻ, എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് ലോറൻസ് കിഷോർ ആണ്.  

Also Read: ഗായിക സുജാത പങ്കുവെച്ച കുട്ടിക്കാല ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു 
 

 

മിലിന്ദ് റാവുവിന്റെ 2017 ൽ പുറത്തിറങ്ങിയ അവൾ എന്ന ഹൊറർ ത്രില്ലർ ചിത്രം ശ്രദ്ധനേടിയിരുന്നു.  ചിത്രത്തിൽ അന്ധയായാണ് നയൻതാര (Nayanthara)  എത്തുന്നത്.  ചിത്രത്തിൽ അജ്മൽ, ശരൺ, മണികണ്ഠൻ എന്നിവരും എത്തുന്നുണ്ട്.     

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More