Home> Movies
Advertisement

ഗൂഢസംഘമുണ്ടെന്ന് പറഞ്ഞത് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, നിലപാടിൽ ഉറച്ച് നീരജ്

സിനിമാ മേഖലയില്‍ ഗൂഢസംഘമുണ്ടെന്ന ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത നിലപാടില്‍ ഉറച്ച് നടന്‍ നീരജ് മാധവ്. സിനിമമേഖലയില്‍ ഗൂഢസംഘമുണ്ടെന്ന് പറഞ്ഞത് അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് നീരജ് താരസംഘടനയായ അമ്മക്ക് നല്‍കിയ വിശദീകരണകുറിപ്പില്‍ പറയുന്നത്

ഗൂഢസംഘമുണ്ടെന്ന് പറഞ്ഞത് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, നിലപാടിൽ ഉറച്ച് നീരജ്

സിനിമാ മേഖലയില്‍ ഗൂഢസംഘമുണ്ടെന്ന ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത നിലപാടില്‍ ഉറച്ച് നടന്‍ നീരജ് മാധവ്. സിനിമമേഖലയില്‍ ഗൂഢസംഘമുണ്ടെന്ന് പറഞ്ഞത് അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് നീരജ് താരസംഘടനയായ അമ്മക്ക് നല്‍കിയ വിശദീകരണകുറിപ്പില്‍ പറയുന്നത്. വിശദീകരണം അമ്മ ഫെഫ്കക്ക് കൈമാറി. മലയാള സിനിമയില്‍ മാഫിയകള്‍ ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു.

നീരജിന്റെ ഫേസ്ബുക് പോസ്റ്റിനെതിരെ ഫെഫ്ക രംഗത്തെത്തിയിരുന്നു. മുളയിലേ നുള്ളുന്ന താരങ്ങളുണ്ടെങ്കിൽ  വെളിപ്പെടുത്തണം എന്ന് ബി ബാലകൃഷ്ണൻ അറിയിച്ചിരുന്നു. ഇതിനെതിരെ അമ്മയ്ക്ക് കത്തയയ്ക്കുകയും ഉണ്ടായി ഇതിന് മറുപടിയായാണ് തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി നീരജ്(Neeraj Madhav) അറിയിച്ചത്.

Also Read: വിധേയത്വം, സഹകരണം, എളിമ, ഇത് മൂന്നും നാട്യമാണെങ്കിലും കാട്ടിക്കൂട്ടണം; നീരജ് മാധവ്

നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ വിവേചനത്തിനും സ്വജനപക്ഷപാതത്തിനും എതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. മലയാളത്തിലും ചില അലിഖിത നിയമങ്ങളുണ്ടെന്നാണ് നീരജ് മാധവ് പറഞ്ഞത്. 

Also Read: 'മുളയിലേ നുള്ളുന്ന താരങ്ങളുണ്ടെങ്കിൽ പേര് വെളിപ്പെടുത്തണം' നീരജിനോട് ഫെഫ്ക

മലയാള സിനിമയില്‍ സീനിയര്‍ നടന്മാര്‍ക്ക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവര്‍ക്ക് സ്റ്റീല്‍ ഗ്ലാസിലും ചായ കൊടുക്കുന്നിടത്ത് തുടങ്ങുന്നു വേര്‍തിരിവെന്നും പല അലിഖിത നിയമാവലിയും പാലിക്കാത്തതിനാല്‍ തന്നെ തനിക്ക് ഒരുപാട് തിരിച്ചടികള്‍ നേരിടേണ്ടി വന്നതായുമാണ് നീരജ് മാധവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

Read More