Home> Movies
Advertisement

Neelavelicham Movie : ആഷിഖ് അബു ഒരുക്കുന്ന 'നീലവെളിച്ചം' സിനിമയുടെ പുതിയ പോസ്റ്റർ പുറത്ത്; റിലീസ് ജനുവരിയിൽ

Neelavelicham Release Date ആഷ്ഖും ടൊവീനോയും വൈറസ്, നാരദൻ, മായാനദി എന്നീ ചിത്രങ്ങൾക്ക് ശേഷം ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് നീലവെളിച്ചം

Neelavelicham Movie : ആഷിഖ് അബു ഒരുക്കുന്ന 'നീലവെളിച്ചം' സിനിമയുടെ പുതിയ പോസ്റ്റർ പുറത്ത്; റിലീസ് ജനുവരിയിൽ

കൊച്ചി : വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത ചെറുകഥയും സിനിമയുമായിരുന്നു നീലവെളിച്ചം (സിനിമ-ഭാർഗ്ഗവീനിലയം) പുനഃരാവിഷ്കരിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ അവതരിപ്പിച്ചു.  ടൊവീനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന് ചെറുകഥയുടെ അതേ പേര് തന്നെയാണ് നിർമാതാക്കൾ നൽകിയിരിക്കുന്നത്. ചിത്രത്തിൽ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന റോഷൻ മാത്യുവിനെയാണ് പുതിയ പോസ്റ്ററിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം 2023 ജനുവരിയിൽ തിയറ്ററുകളിൽ എത്തും.

മായാനദി, വൈറസ്, നാരദൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷ്ഖും ടൊവീനോയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് നീലവെളിച്ചം. ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബുവും റിമ കല്ലിങ്കല്ലും ചേർന്നാണ ചിത്രം നിർമിക്കുന്നത്. ടൊവീനോയ്ക്കും റോഷനും പുറമെ റിമ, ഷൈൻ ടോം ചാക്കോ, രാജേഷ് മാധവൻ, ഉമ കെ.പി, പൂജാ മോഹൻരാജ്, ദേവകി ഭാഗി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ALSO READ : Nalla Samayam Movie : ഒമർ ലുലുവിന്റെ 'നല്ല സമയം' നവംബർ 18ന് തിയറ്ററുകളിൽ എത്തും

ഗിരീഷ് ഗംഗാധരനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ബിജിബാലും റെക്സ വിജയനും ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. സൈജു ശ്രീധരനാണ് എഡിറ്റർ. തലശ്ശേരിയിൽ വെച്ചായിരുന്നു നീലവെളിച്ചത്തിന്റെ ചിത്രീകരണം നടന്നത്. നിലവിൽ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. 

നേരത്തെ പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷഹീർ എന്നിവരെ ഉൾപ്പെടുത്തി നീലവിളച്ചം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ താരങ്ങളുടെ ഡേറ്റ് സംബന്ധിച്ചുള്ള പ്രതിസന്ധിയെ തുടർന്നാണ് ടൊവീനോ, റോഷൻ, ഷൈൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ചിത്രം ചിത്രീകരിക്കാൻ തീരുമാനമെടുത്തത്.

1964ലെ ബഷീറിന്റെ ഭാർഗ്ഗവീനിലയം

വൈക്കം മുഹമ്മദ് ബഷീർ തന്നെ തിരക്കഥ എഴുതി എ വിൻസന്റ് ഒരുക്കിയ ചിത്രമാണ് ഭാർഗ്ഗവീനിലയം. പ്രേം നസീർ, മധു, കുതിരവട്ടം പപ്പു, വിജയനിർമല, അടൂർ ഭാസി തുങ്ങിയവർ അഭിനയിച്ച ചിത്രം മലയാള സിനിമയിൽ പ്രേത സിനിമകളുടെ പുതിയ ട്രെൻഡ് സ്ഥാപിക്കുകയായിരുന്നു. വെള്ളി സാരിയുടുത്ത് പ്രേതമെത്തുന്ന ഭാവനയും ചിന്തയും ഉടലെടുത്തത് ബഷീറിന്റെ ഈ രചനയിൽ നിന്നായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More