Home> Movies
Advertisement

ഫഹദിന്‍റെ സംശയത്തിന് മറുപടിയുമായി നസ്രിയ

ഇത്തവണ നസ്രിയ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത് ഫഹദിന്‍റെ ചിത്രമാണ് വൈറലായി കൊണ്ടിരിക്കുന്നത്.

ഫഹദിന്‍റെ സംശയത്തിന് മറുപടിയുമായി നസ്രിയ

മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളാണ് ഫഹദും നസ്രിയയും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട അല്ലെ?

സിനിമയില്‍ കത്തിജ്ജ്വലിച്ചുകൊണ്ടിരുന്ന സമയത്താണ് നസ്രിയ ഫഹദിനെ വിവാഹം ചെയ്യുന്നത്. ശേഷം സിനിമകളില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലെ നിറസാന്നിധ്യമാണ് നസ്രിയ.

താരത്തിന്‍റെ ഓരോ പോസ്റ്റുകളും ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഇത്തവണ നസ്രിയ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത് ഫഹദിന്‍റെ ചിത്രമാണ് വൈറലായി കൊണ്ടിരിക്കുന്നത്.

ചിത്രത്തിന് എന്തുകൊണ്ടാണ് ഈ വര്‍ഷം ഡിസംബര്‍ ഇത്രയും നേരത്തേ വന്നതെന്ന ആലോചനയിലാണ് ഫഹദെന്നാണ് നസ്രിയ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

'ഈ വര്‍ഷം ഡിസംബര്‍ ഇത്രയും നേരത്തെ വന്നതെന്തെന്നുള്ള ആലോചനയിലാണ് ഫഹദ്' എന്ന് കുറിച്ച നസ്രിയ  ഇതിനുള്ള മറുപടിയും നല്‍കിയിട്ടുണ്ട്.

മറ്റൊന്നുമല്ല നസ്രിയയുടെ പിറന്നാള്‍ മാസമാണ് ഡിസംബര്‍. എങ്ങനെ രക്ഷപ്പെടണമെന്നാണ് ഫഹദ് ചിന്തിക്കുന്നതെന്ന് ഹാഷ് ടാഗിലൂടെ സൂചിപ്പിക്കുകയാണ് നമ്മുടെ കുസൃതിക്കാരിയായ നസ്രിയ. 

 

 

Read More