Home> Movies
Advertisement

അത്തി വര്‍ദന്‍ പെരുമാളിനെ ദര്‍ശിച്ച് നയന്‍സും വിഘ്നേഷും

ക്ഷേത്രക്കുളത്തിൽ സൂക്ഷിച്ചിരിക്കുന്ന അത്തി വർദർ വിഗ്രഹം 40 വർഷം കൂടുമ്പോഴാണ് പുറത്തെടുക്കുന്നത്. അതിനുശേഷം നാല്‍പത്തിയഞ്ചു ദിവസം ഭക്തർക്ക് ദർശനത്തിന് അവസരം നൽകും.

അത്തി വര്‍ദന്‍ പെരുമാളിനെ ദര്‍ശിച്ച് നയന്‍സും വിഘ്നേഷും

കാഞ്ചീപുരത്തെ പ്രശസ്ത ക്ഷേത്രമായ ശ്രീ ദേവരാജസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തമിഴകത്തെ പ്രണയജോഡികളായ നയന്‍സും വിഘ്നേഷും.

നാല്‍പത് വര്‍ഷം കൂടുമ്പോഴാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠയായ അത്തി വർദർ പെരുമാളിനെ ദർശിക്കാൻ ഭക്തർക്ക് അവസരം ലഭിക്കുക.

ക്ഷേത്രക്കുളത്തിൽ സൂക്ഷിച്ചിരിക്കുന്ന അത്തി വർദർ വിഗ്രഹം 40 വർഷം കൂടുമ്പോഴാണ് പുറത്തെടുക്കുന്നത്. അതിനുശേഷം നാല്‍പത്തിയഞ്ചു ദിവസം ഭക്തർക്ക് ദർശനത്തിന് അവസരം നൽകും. 

നാല് പതിറ്റാണ്ടിനു ശേഷം 2019 ജൂലൈ ഒന്നിനാണ് അത്തി വർദർ ദർശനത്തിനായി ക്ഷേത്രം തുറന്നു കൊടുത്തിരിക്കുന്നത്. വിഘ്നേഷിനൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയ നയൻസിന്‍റെ വീഡിയോയും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ്.

വിഘ്നേഷ് സംവിധാനം ചെയ്ത വിജയ് സേതുപതി-നയൻതാര ജോഡികൾ ഒന്നിച്ച ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലുടെയാണ് ഇരുവരും ഒന്നിക്കുന്നത്. തുടർന്ന് ഇരുവരെയും പൊതുവേദികളിൽ ഒന്നിച്ചുകാണാൻ തുടങ്ങിയതോടെയാണ് ഗോസിപ്പുകൾ പുറത്ത് വരാൻ തുടങ്ങിയത്.

വിജയ് നായകനായെത്തുന്ന ബിഗിൽ, രജനിക്കൊപ്പം ദർബാർ എന്നിവയാണ് നയൻസിന്‍റെ പുതിയ ചിത്രങ്ങൾ. ഇത് നാലാം തവണയാണ് നയൻതാര രജനിയുടെ നായികയായി വേഷമിടുന്നത്. 

ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ലവ് ആക്ഷൻ ഡ്രാമയാണ് നയൻസിന്റേതായി മലയാളത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രത്തിലെ നായകന്‍ നിവിന്‍ പോളിയാണ്.  

 

 
 
 

Moments from #Athivaradhar dharshan 

A post shared by @ nayantharateam on

 

Read More