Home> Movies
Advertisement

Nalla Nilavulla Rathri: ഉദ്വേഗം നിറച്ച് 'നല്ല നിലാവുള്ള രാത്രി' ടീസർ; 30ന് തിയേറ്ററുകളിലേക്ക്

സാന്ദ്ര തോമസ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ആദ്യ ചിത്രമായ നല്ല നിലാവുള്ള രാത്രി ജൂൺ 30നാണ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.

Nalla Nilavulla Rathri: ഉദ്വേഗം നിറച്ച് 'നല്ല നിലാവുള്ള രാത്രി' ടീസർ; 30ന് തിയേറ്ററുകളിലേക്ക്

സാന്ദ്ര തോമസിന്റെ നിർമ്മാണ കമ്പനിയുടെ ബാനറിൽ ഒരുങ്ങുന്ന ആദ്യ ചിത്രമായ 'നല്ല നിലാവുള്ള രാത്രി'യുടെ ടീസർ പുറത്തുവിട്ടു. 1 മിനിറ്റ് ദൈർഘ്യമുള്ള ടീസർ വളരെ ഉദ്വേ​ഗം ജനിപ്പിക്കുന്നതാണ്. ചിത്രം ജൂൺ 30ന് റിലീസ് ചെയ്യും. ചെമ്പൻ വിനോദ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ബാബുരാജ്, ജിനു ജോസഫ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിന്റെ ഇതുവരെ ഇറങ്ങിയ അപ്ഡേറ്റുകളെല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിലെ താനാരോ തന്നാരോ എന്നാരംഭിക്കുന്ന നാടൻ പാട്ട് ശൈലിയിലുള്ള ​ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. കൈലാസ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് മർഫി ദേവസിയാണ്. രാജേഷ് തമ്പുരു, ബാബുരാജ്, റോണി ഡേവിഡ്, ജിനു ജോസഫ്, സജിൻ, നിതിൻ ജോർജ്, ഗണപതി, കൈലാസ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് നല്ല നിലാവുള്ള രാത്രി.

നവാഗതനായ മര്‍ഫി ദേവസ്സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസ് എന്നാണ് സാന്ദ്ര തോമസ് തന്റെ സ്വാതന്ത്ര സിനിമ നിർമ്മാണ കമ്പനിക്ക് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിൻറെ പൂജയും സ്വിച്ച് ഓൺ കർമ്മവും കാന്തല്ലൂര്‍ വൃന്ദാവന്‍ ഗാര്‍ഡന്‍സിൽ വെച്ച് കഴിഞ്ഞ സെപ്റ്റംബറിൽ നിർവഹിച്ചിരുന്നു.

Also Read: Prithviraj Sukumaran: 'വിശ്രമവും ഫിസിയോതെറാപ്പിയുമാണ് ആവശ്യം'; ആരോ​ഗ്യസ്ഥിതിയെ കുറിച്ച് പൃഥ്വിരാജ്

മാസ് ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് നല്ല നിലാവുള്ള രാത്രി. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ്. ചിത്രം ചെറുപ്പക്കാരെ ആക്ഷൻ ഡ്രാമകൾ ഇഷ്ടപ്പെടുന്നവരെയും പൂർണമായി തൃപ്തിപ്പെടുത്തുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More