Home> Movies
Advertisement

Golam movie: മിസ്റ്ററി ക്രൈം ത്രില്ലർ ചിത്രം 'ഗോളം' നാളെ തിയേറ്ററുകളിൽ

Golam release date: രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ, ചിന്നു ചാന്ദ്‌നി, സണ്ണി വെയിൻ, സിദ്ദിഖ്, അലൻസിയർ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Golam movie: മിസ്റ്ററി ക്രൈം ത്രില്ലർ ചിത്രം 'ഗോളം' നാളെ തിയേറ്ററുകളിൽ

രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ, ചിന്നു ചാന്ദ്‌നി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന മിസ്റ്ററി ക്രൈം ത്രില്ലർ ചിത്രം 'ഗോളം' നാളെ തിയേറ്ററുകളിൽ എത്തും. നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഫ്രാഗ്രൻ്റ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി ആനും സജീവുമാണ്. സണ്ണി വെയിൻ, സിദ്ദിഖ്, അലൻസിയർ തുടങ്ങിയവരും ചിത്രത്തിൽ മുഖ്യവേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. 

പ്രവീൺ വിശ്വനാഥും സംജാദുമാണ് 'ഗോള'ത്തിൻ്റെ രചന നിർവഹിച്ചിട്ടുള്ളത്. ഉദയ് രാമചന്ദ്രനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. വിജയ് ഛായാഗ്രഹണം നിർവഹിക്കുന്നു. എബി സാൽവിൻ തോമസ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിൻ്റെ ഗാനങ്ങൾ രചിച്ചത് വിനായക് ശശികുമാർ. ചിത്രസമ്മിശ്രണം മഹേഷ് ഭുവനേന്ദും ശബ്ദരൂപകല്പന വിഷ്ണു ഗോവിന്ദും, ശബ്ദമിശ്രണം വിഷ്ണു സുജാതനും നിർവഹിക്കുന്നു. പ്രതീഷ് കൃഷ്ണ ചീഫ് അസോസിയേറ്റ് ഡയറക്ടറായും നിമേഷ് താനൂർ കലാ സംവിധായകനായും പ്രവർത്തിച്ചു. 

ALSO READ: വലിയൊരു ഇടവേളയ്ക്ക് ശേഷം സലീമ തിരിച്ചെത്തുന്നു; ഡിഎൻഎയിലെ മൂന്ന് ക്യാരക്ടർ പോസ്റ്റർ കൂടി പുറത്തുവിട്ടു

പ്രൊഡക്ഷൻ കൺട്രോളർ ജിനു പി.കെ. ശ്രീക് വാര്യർ കളർ ഗ്രേഡിംഗും ബിനോയ് നമ്പാല കാസ്റ്റിംഗും നിർവഹിച്ചു. മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പിൽ, വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണൻ. വിഷ്വൽ ഇഫക്ട്സ് പിക്‌റ്റോറിയൽ എഫ്എക്‌സ്, സ്റ്റിൽ ഫോട്ടോഗ്രാഫി ജെസ്റ്റിൻ ജെയിംസ്. ബിബിൻ സേവ്യർ, ബിനോഷ് തങ്കച്ചൻ എന്നിവരാണ് ഫിനാൻസ് കൺട്രോളർമാർ. പബ്ലിസിറ്റി ഡിസൈനുകൾ തയ്യാറാക്കിയത് യെല്ലോടൂത്ത്‌സും ടിവിറ്റിയുമാണ്. ശ്രീ പ്രിയ കംമ്പൈൻസ് മുഖേന ഫ്രാഗ്രൻ്റ് നേച്ചർ ഫിലിം ക്രിയേഷൻസാണ് 'ഗോളം' വിതരണം ചെയ്യുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More